video
play-sharp-fill
സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങുന്നതിന് നിയമപരമായി പരിധിയുണ്ടോ….? പിഴ നൽകേണ്ടതുണ്ടോ;  ആദായ നികുതി നിയമം പറയുന്നതിങ്ങനെ….

സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങുന്നതിന് നിയമപരമായി പരിധിയുണ്ടോ….? പിഴ നൽകേണ്ടതുണ്ടോ; ആദായ നികുതി നിയമം പറയുന്നതിങ്ങനെ….

സ്വന്തം ലേഖിക

ന്യൂഡൽഹി: പെട്ടന്ന് പണത്തിന് ആവശ്യം വന്നാല്‍ വായ്പയ്ക്കായി ബാങ്കിലേക്ക് പോകുന്നതിന് മുന്‍പ് അടുത്ത വലയത്തില്‍ നിന്ന് പണം വാങ്ങുന്നതാണ് പൊതുവെയുള്ള രീതി.

പലിശ നല്‍കേണ്ടെന്നതും തിരികെ നല്‍കുന്നതിന് സമയപരിധിയില്ലെന്നതും ഇത്തരം ‘വായ്പ’കളുടെ ഗുണമാണ്. ഇത്തരത്തില്‍ പണമിടാപാട് നടത്തുന്നതിന് നിയമപരമായി തടസങ്ങളില്ലെങ്കിലും പണം നല്‍കുന്നതിന്റെ പരിധി പരിഗണിക്കണം എന്നതാണ് പ്രശ്‌നം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദായ നികുതി നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇത്തരം വായ്പകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം ആദായ നികുതി നിയമത്തിലെ പ്രശ്‌നങ്ങളില്‍പ്പെടാതിരിക്കാന്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി വായ്പ കരാര്‍ തയ്യാറാക്കുന്നതും നല്ലതാണ്. വിശദാംശങ്ങള്‍ ചുവടെ നോക്കാം.

ആദായ നികുതി നിയമത്തിലെ പരിധി

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269എസ്‌എസ് പ്രകാരം ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയില്‍ നിന്ന് 20,000 രൂപയില്‍ കൂടുതല്‍ തുക വായ്പയായി കറന്‍സി വഴി സ്വീകരിക്കാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ 271ഡി സെക്ഷന്‍ പ്രകാരം നല്‍കിയ പണം മുഴുവനും പിഴയായി അടയ്ക്കേണ്ടി വരും.

ബാങ്ക്, സര്‍ക്കാര്‍ വകുപ്പുകള്‍, പോസ്റ്റ് ഓഫീസ് എന്നിവ നടത്തുന്ന ഇടപാടുകള്‍ക്ക് ഇളവുണ്ട്. മറിച്ചുള്ള സ്ഥാപനങ്ങള്‍ 20,000 രൂപയില്‍ കൂടുതല്‍ തുക വായ്പയായി നല്‍കിയാല്‍ പിഴ വരും.

ഇളവുകള്‍

വായ്പ നല്‍കുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിക്കും കാര്‍ഷിക വൃത്തിയില്‍ നിന്നുള്ള വരുമാനം മാത്രമെയുള്ളുവെങ്കില്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇളവ് ലഭിക്കുന്ന മറ്റൊരു സന്ദര്‍ഭം പാര്‍ട്ടണര്‍ഷിപ്പ് ഫേമുകള്‍ക്കാണ്. പങ്കാളിത്ത സ്ഥാപനത്തിലേക്ക് മൂലധന സമാഹരണത്തിനായി നല്‍കുന്ന തുക സെക്ഷന്‍ 269എസ്‌എസിന് കീഴില്‍ വരില്ലെന്ന് ആദായ നികുതി ട്രൈബ്യൂണല്‍ കൊല്‍ക്കത്ത ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

ഇളവ് ലഭിക്കുന്ന മറ്റൊരു വിഭാഗം കുടുംബാഗങ്ങളാണ്. കുടുംബങ്ങളില്‍ നിന്ന് 20,000 രൂപയില്‍ കൂടുതല്‍ കറന്‍സിയായി പണം വാങ്ങുന്നതിന് നിയമപരമായ തടസമില്ല. എന്നാല്‍ ഇവ ബിസിനസ് ആവശ്യങ്ങള്‍ക്കായി വാങ്ങിയതാണെന്ന് ആദായ നികുതി വകുപ്പിനെ ബോധിപ്പിക്കാനാകണം.

ബിസിനസ് ആവശ്യങ്ങള്‍ക്കല്ലെങ്കിലും പണം കടം വാങ്ങിയാല്‍ ആദായ നികുതി വകുപ്പിനെ ബോധ്യപ്പെടുത്താനായാല്‍ പിഴ ഒഴിവാക്കും. എന്നാല്‍ ഈ തുക രണ്ട് ലക്ഷത്തില്‍ കൂടാന്‍ പാടില്ല. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 273ബിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

പിഴ നല്‍കേണ്ടത് ആര്

പണം കടം വാങ്ങിയ ആളാണോ പണം കടം നല്‍കിയവരാണോ പിഴ നല്‍കേണ്ടതെന്നതൊരു ചോദ്യമാണ്. നിയമത്തില്‍ പറയുന്ന 2 സെക്ഷനുകളും പണം വാങ്ങുന്നയാളെ ബാധിക്കുന്നതാണ്. സെക്ഷന്‍ 269എസ്‌എസ് പ്രകാരം പണം സ്വീകരിക്കുന്നതിനെയും സെക്ഷന്‍ 269ടി തിരിച്ചടവിനെയും പറ്റിയാണ് പറയുന്നത്.

ഇതിനാല്‍ തന്നെ പണം വാങ്ങുന്നയാളിനെ പറ്റിയാണ് നിയമത്തില്‍ പറയുന്നത്. പണം നല്‍കുന്നയാള്‍ക്ക് പിഴ നല്‍കേണ്ടി വരുന്നില്ല. ഇടപാട് നടത്തിയ തുകയുടെ 100 ശതമാനം പിഴ വരുമെന്നത് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമാണ്.