video
play-sharp-fill

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ; വൈകിയാല്‍ നടപടി

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ; വൈകിയാല്‍ നടപടി

Spread the love

 

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.ഇതില്‍ അവസാന നിമിഷം മാറ്റം ഉണ്ടാവുമോയെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീയതി നീട്ടിയിരുന്നു.

വ്യക്തികളും മാസ ശമ്ബളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. കൂടാതെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും നേരിടേണ്ടതായി വരാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുലൈ 31ന് മുമ്ബ് എല്ലാവരും റിട്ടേണ്‍ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്.

അവസാന നിമിഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയല്‍ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേണ്‍ അവസാന നിമിഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് തരുണ്‍ ബജാജ് പറഞ്ഞു.