വരുമാനത്തിന് അനുസരിച്ചുള്ള നികുതി അടയ്ക്കുന്നില്ല; പേർളി മാണി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പത്തോളം വരുന്ന പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പത്തോളം വരുന്ന പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ്. വലിയ വരുമാനത്തിന് അനുസരിച്ചുള്ള ആദായ നികുതി അടക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തുന്നത്.

പേർളി മാണി, അൺ ബോക്സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോർ ടെക്, അഖിൽ എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലുമാണ് ഇൻകം ടാക്സിന്റെ പരിശോധന. നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദായനികുതി ഇൻവെസ്റ്റിഗേഷൻ വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. കൊച്ചി, കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിലാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. സിനിമകളിൽ അഭിനയിച്ചിട്ടുള്ള യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ട്.

യൂട്യൂബ് ചാനലുകളിൽ അപ് ലോഡ് ചെയ്യുന്ന വിഡിയോ കാണുന്നതിന്‍റെ സമയം അനുസരിച്ചാണ് ഓരോ യൂട്യൂബർമാർക്കും വരുമാനം ലഭിക്കുന്നത്. ഈ വരുമാനത്തിന് അനുസൃതമായി നികുതി അടക്കുന്നില്ല.

യൂട്യൂബ് കൂടാതെ, മറ്റ് മാർഗങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. അത് നികുതിയുടെ പരിധിയിൽ വരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.