
കടുത്തുരുത്തി മുട്ടുചിറ മയിലാടുംപാറ അരുക്കുഴുപ്പില്‍ വിധു രാജീവിന്റെ ഡയറി ഫാമായ പറുദീസയിലെ ചാണക ബിസിനസിന്റെ കണക്കാണിത്.ചാണകം വിറ്റ് മാസം മൂന്നര ലക്ഷത്തിലേറെ വരുമാനം നേടുന്ന വീട്ടമ്മയുടെ കഥ.പാലും തൈരും നെയ്യും ഗോമൂത്രവും വിൽക്കുന്നതിനോടൊപ്പം അന്തേവാസികളായി 50 പശുക്കളും അറുപതിലേറെ ആടുകളും മൂന്നൂറിലേറെ കോഴികളും പോത്തുകളും അടക്കം അവിടെയുണ്ട്.കഴിഞ്ഞ വർഷത്തെ മാത്രം വരുമാനം 44 ലക്ഷം രൂപയാണ്.
ഭർത്താവ് രാജീവ് മാത്യുവിനോപ്പം വിദേശത്തായിരുന്നു വിധു നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൂന്നര ഏക്കർ പറമ്പ് പറുദീസയാക്കി മാറ്റിയത്.2018 ചെറിയ രീതിയിൽ തുടങ്ങിയ ഫാമിന്റെ ടേണോവർ ഇപ്പോൾ രണ്ട് കോടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിധു.
ചാണകം പൊടിരൂപത്തിലാക്കാനായി 15 ലക്ഷത്തിന്റെ സംസ്‌കരണ യൂണിറ്റുകൾ ഉണ്ട്.അത് ഉണക്കിയാണ് വിൽപ്പന ചെയ്യുന്നത്.ചാണകം ബയോഗ്യാസ് പ്ലാന്റിലേക്ക് ഉപയോഗിക്കും.വിവിധയിനം ചാണകമാണ് ഉള്ളത്.ട്രൈക്കോഡെർമ ചേർത്ത് സംപുഷ്ടീകരിച്ച ചാണകം,സ്യൂഡോമോണസുമായി ചേർത്തത്, വേപ്പിൻ പിണ്ണാക്ക്,ചാണകം,ഗോമൂത്രം എന്നിവ ചേർത്തത്,ചാണകം,സ്ളറി,ജീവാമൃതം എന്നിവ ചേർത്തത്,ജീവാമൃതം ലിക്വിഡ് എന്നിവയാണ് ഇനങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസം 370 ലിറ്റർ പാല്‍,മറ്റ് പാല്‍ വിഭവങ്ങള്‍, തേൻ,മഞ്ഞള്‍പ്പൊടി,മുളകുപൊടി, കാർഷികയിനങ്ങള്‍ എന്നിവയും അവർ വിൽക്കുന്നുണ്ട്.ചാണകം വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം വിധു രാജീവ് നേടിയത് 44 ലക്ഷം രൂപയാണ്.ഇന്ത്യൻ ഡയറി അസോസിയേഷന്റെ ദേശീയ അവാർഡ് ജേതാവാണ് വിധു.