video
play-sharp-fill

ഇൻകം ടാക്‌സ് കമ്മീഷണർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ്

ഇൻകം ടാക്‌സ് കമ്മീഷണർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ്

Spread the love

സ്വന്തംലേഖകൻ

കൊച്ചി: പെരുമ്പാവൂരിൽ ഇൻകം ടാക്‌സ് കമ്മീഷണർ എന്ന പേരിൽ വ്യവസായികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അമരാവതി സ്വദേശി ആശിഷ് രമേശ് ബിസ്സയാണ് പിടിയിലായത്. വ്യവസായികളെയും വ്യാപാരികളെയും ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ഇവരുടെ വ്യവസായ സ്ഥാപനങ്ങളിൽ ടാക്‌സ് വെട്ടിപ്പ് കണ്ടെത്തിയെന്നും ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്വയം ഇൻകം ടാക്‌സ് കമ്മീഷ്ണർ എന്ന് പരിചയപ്പെടുത്തുന്ന ഇയാൾ പലരിൽ നിന്നായി ഒന്നരലക്ഷത്തിലധികം രൂപ വീതം തട്ടിയെടുത്തിട്ടുണ്ട്. പല പ്രമുഖ വ്യവസായികളെയും ഫോണിൽ വിളിച്ച് വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാഗപൂരിൽ നിന്നാണ് ഇയാളെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളിൽ കൈയ്യിൽ നിന്ന് നിരവധി സിം കാർഡുകളും വിവിധ ബാങ്കുകളിലെ ആക്കൗണ്ട് വിവരങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.