
ചിങ്ങവനത്ത് കെഎസ്‌ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; അപകടത്തിന് കാരണമായത് സ്കൂട്ടർ യാത്രക്കാരന്റെ അശ്രദ്ധ ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ രക്ഷപെട്ടത് കെഎസ്ആർടിസി ബസ് ഡ്രൈവർ
സ്വന്തം ലേഖകൻ
കോട്ടയം : ചിങ്ങവനത്ത് സ്കൂട്ടർ കെഎസ്‌ആര്‍ടിസി ബസിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ തത്ക്ഷണം മരിച്ചു.
ചിങ്ങവനം മൂലംകുളം കൊച്ചുകല്ലൂത്തറ കെ.എ. ജേക്കബ് (65, റിട്ട. സെന്‍ട്രല്‍ ഗവണ്‍മെൻ് ഉദ്യോഗസ്ഥന്‍) ആണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം 5.30ന് ചിങ്ങവനം ചന്ത കവലയിലാണ് അപകടം നടന്നത്.
അപകടത്തിന് കാരണമായത് സ്കൂട്ടർ യാത്രക്കാരന്റെ അശ്രദ്ധയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
എംസി റോഡില്‍ കോട്ടയം ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഞാലിയാകുഴി റോഡില്‍നിന്നും വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറുമായി മുന്നോട്ട് പോയ ബസ് സ്‌കൂട്ടറില്‍ കയറിയാണ് നിന്നത്.
ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചുവീണ ജേക്കബിന്‍റെ തലയിലൂടെ ബസിന്‍റെ മുന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു.
ഭാര്യ: ഓമന. മക്കള്‍: അഭിക്, അജിത്ത്, മരുമക്കള്‍: പ്രറ്റി, നീനു . ചിങ്ങവത്തെ വസ്ത്ര വ്യാപാരി പഞ്ചമി ടെക്സ്റ്റയിൽസ് ഷാജിയുടെ സഹോദരഹാണ് ജേക്കബ്.