
കോട്ടയം : വിപണിയിലെ വില തകർച്ച ഇഞ്ചി കർഷകരെ ചതിച്ചു. ഒരു കിലോ ഇഞ്ചി വിത്ത് 500 രൂപ കൊടുത്തു വാങ്ങി കൃഷി ചെയ്ത കർഷകർ വിളവെടുത്ത് വിൽക്കാൻ കടയിൽ ചെന്നപ്പോൾ
കർഷകന് കിട്ടുന്നത് 60 രൂപ. വലിയ പ്രതീക്ഷയിലാണ് കർഷകർ വിളവെടുത്തത്. പക്ഷേ അപ്പോഴേക്കും വിപണി താഴേക്കു പതിച്ചു.
ഒരു കിലോ ഇഞ്ചി വിത്ത് കൃഷിചെയ്ത കർഷകന് വിളവായി ലഭിച്ചത് 6 കിലോ യാണ് . ഇപ്പോഴത്തെ വിലവച്ച് കണക്കാക്കിയാൽ 360 രൂപ. 500 രൂപയ്ക്ക് വാങ്ങിയ വിത്ത് കൃഷി ചെയ്ത വിളവെടുക്കാൻ ചെലവാക്കിയ തുകപോലും കർഷകന് ലഭിക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിത്തിന് മുടക്കിയ പണം പോലും കർഷകന് ലഭിച്ചില്ലന്നു മാത്രമല്ല നഷ്ടവും. പണിക്കൂലിയു൦ വളത്തിന്റെചിലവു൦ അധിക ബാധിതയായി. കാലാവസ്ഥ വ്യതിയാന൦ ഉൽപ്പാദന൦ കുറക്കുന്നത് കർഷകർക്ക് തലവേദനയാവുകയാണ്.
മുൻകാലങ്ങളിൽ ഒരു കിലോ വിത്തിൽ നിന്ന് പത്തുകിലോയ്ക്ക് മുകളിൽ ഉൽപ്പാദന൦ ലഭിക്കുമായിരുന്നു. കർഷകർ ഉൽപ്പാദിപ്പിച്ച ഇഞ്ചി നൂറു രൂപ നിരക്കിൽ ഹോട്ടികോർപ്പ് വഴി
സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു..



