
ഇടുക്കി: ഇക്കൊല്ലത്തെ ഓണവും എത്തിക്കഴിഞ്ഞു. ഓണ വിപണികള്‍ ലക്ഷ്യമിട്ടാണ് എല്ലാ കർഷകരും വിളവെടുപ്പ് നടത്താറുള്ളത്. എന്നാല്‍ ഇക്കൊല്ലം ഇഞ്ചി കർഷകർ ഓണം വിപണി സജീവമാകുമ്ബോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെയാണ്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇഞ്ചിയുടെ വിലയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ഇത് കർഷകരുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുകയും ചെയ്തു.
ഈ വർഷം ഇഞ്ചിയുടെ വില കിലോ ഗ്രാമിന് 25 മുതല്‍ 30 രൂപ വരെയാണ്. എന്നാല്‍ കഴിഞ്ഞ വർഷം വിളവെടുക്കാതെ കിടക്കുന്ന പഴയ ഇഞ്ചിക്ക് 40 രൂപ വരെയാണ് വില. രണ്ട് വർഷം മുൻപ്, ഇഞ്ചിയുടെ വില 100 രൂപ വരെ ഉയർന്നിരുന്നു. വില ഉയർന്ന സാഹചര്യത്തില്‍ ആണ് അന്ന് കർഷകർ വീണ്ടും ഇഞ്ചിക്കൃഷിയിലേക്ക് തിരികെ വന്നത്.
മുൻ വർഷം ലഭിച്ച വിലയും, ഈ വർഷം കർഷകർ പ്രതീക്ഷിച്ച ഓണ സീസണിലെ വിലയും കുറഞ്ഞതിനെ തുടർന്ന്, കർഷകർ ഇഞ്ചിയുടെ വിളവെടുപ്പ് നടത്താൻ തയ്യാറായില്ല. വയനാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വില കുറഞ്ഞ ഇഞ്ചി

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയിലെ കർഷകരുടെ പ്രതിസന്ധിയെ കൂടുതല്‍ കഠിനമാക്കുകയും ചെയ്തു. വില ഇടിവിനെ തുടർന്ന് കർഷകർ വിളവെടുപ്പ് നടത്താൻ തയ്യാറാകാതിരുന്നത് അവരുടെ സാമ്ബത്തിക നിലയെ കൂടുതല്‍ ദുർബലമാക്കുകയും ചെയ്തു.
ഇടുക്കി ജില്ലയില്‍ പ്രധാനമായും നടപ്പിലാക്കപ്പെടുന്ന ഒന്നാണ് ഇഞ്ചി കൃഷി. എന്നാല്‍ വിലയുടെ ഇടിവ് കർഷകരുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഓണം വിപണി കൂടി കയ്യൊഴിഞ്ഞതോടെ കർഷകർ, ഈ പ്രതിസന്ധി നേരിടുന്നതിനായി എന്ത് പരിഹാരങ്ങള്‍ തേടും എന്ന ആശങ്കയിലാണ്. ഇതോടുകൂടി ഇഞ്ചി കർഷകരുടെ വരുമാനത്തില്‍ കൂടുതല്‍ കുറവുണ്ടാകാൻ സാധ്യതയുണ്ട്.