video
play-sharp-fill

‘ഇണയുടെ കണ്ണീർ കുടിച്ചാണ് മയിലുകൾ പ്രത്യുൽപ്പാദനം നടത്തുന്നത്’ എന്ന് കണ്ടു പിടിച്ച മണ്ടൻ ജഡ്ജിയുടെ പുതിയ കണ്ടുപിടുത്തം ; ‘വിവാഹം കഴിക്കാതെ പുരുഷനോടൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകൾ വെപ്പാട്ടികൾ ‘

‘ഇണയുടെ കണ്ണീർ കുടിച്ചാണ് മയിലുകൾ പ്രത്യുൽപ്പാദനം നടത്തുന്നത്’ എന്ന് കണ്ടു പിടിച്ച മണ്ടൻ ജഡ്ജിയുടെ പുതിയ കണ്ടുപിടുത്തം ; ‘വിവാഹം കഴിക്കാതെ പുരുഷനോടൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകൾ വെപ്പാട്ടികൾ ‘

Spread the love

സ്വന്തം ലേഖിക

ജയ്പൂർ : വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീകളെ വെപ്പാട്ടിയായി കണക്കാക്കണമെന്ന് രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ. ജസ്റ്റിസുമാരായ പ്രകാശ് ടാറ്റിയ, മഹേഷ് ചന്ദ് ശർമ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിവാദപരാമർശം. ഇത്തരം ബന്ധങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് കമീഷൻ ആവശ്യപ്പെട്ടു.

ഇത്തരം ബന്ധങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ബോധവൽക്കരണത്തിലൂടെ സ്ത്രീകളെ പിന്തിരിപ്പിക്കണം. ഇത്തരം ബന്ധങ്ങൾക്ക് പ്രായപരിധി നിർബന്ധമാക്കണം- കമ്മീഷൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ നിയമതടസ്സമില്ലെന്ന് കഴിഞ്ഞ മെയിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇണയുടെ കണ്ണീർ കുടിച്ചാണ് മയിലുകൾ പ്രത്യുൽപ്പാദനം നടത്തുകയെന്ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ മഹേഷ് ചന്ദ്ര ശർമ പറഞ്ഞത് വലിയ വിവാദമായിരുന്നു.