
തിരുവനന്തപുരം: കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിർമാണം പൂർത്തിയായ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ജനുവരി 24ന് നടക്കും.
ശനിയാഴ്ച രാവിലെ 11ന് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയായ 13 പൊലീസ് മന്ദിരങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. പത്ത് പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും. കേരള റെയിൽവേ പൊലീസ് തയ്യാറാക്കിയ “റെയിൽ മൈത്രി” എന്ന മൊബൈൽ ആപ്ലിക്കേഷനും ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും പരിപാടിയുടെ ഭാഗമായി നടക്കും.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, വി.കെ പ്രശാന്ത് എം.എൽ.എ, മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ എന്നിവരും മറ്റ് ജനപ്രതിനിധികളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.



