
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം അതിരുപതയുടെ കാരിത്താസ് ആശുപത്രി കോട്ടയത്തെ അഞ്ചാമത്തെ ശാഖയുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന്. കോട്ടയം തെള്ളകം മാതാ ഹോസ്പിറ്റല്‍ ഇനി കാരിത്താസ് പാരമ്ബര്യത്തിന്‍റെ ഭാഗമായി മാറുകയാണ്. കാരിത്താസ് മാതാ കാമ്ബസില്‍ ഇന്നു രാവിലെ ഒന്പതിന് കാരിത്താസ് മാതാ ഹോസ്പിറ്റലിന്‍റെ പ്രവർത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും.
മുപ്പതില്‍പരം ഡിപ്പാർട്ട്മെന്‍റുകളും, ഐസിയു, എൻഐസിയു, പിഐസിയു, എഐ സിയു, ഡീലക്സ്, സൂപ്പർ ഡീലക്സ് റൂമുകള്‍, ഏഴ് ഓപ്പറേഷൻ തിയറ്ററുകള്‍, പ്രൈവറ്റ് ലേബർ സ്യൂട്ടുകള്‍, സിടി സ്‌കാൻ, അള്‍ട്രാ സൗണ്ട് സ്‌കാൻ തുടങ്ങി നിരവധി ആധുനികസജ്ജീകരണങ്ങളോടെയാണ് കാരിത്താസ് മാതാ പ്രവർത്തനക്ഷമമാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദർ ആൻഡ് ചൈല്‍ഡ് കെയറില്‍ സെന്‍റർ ഓഫ് എക്‌സലൻസായിട്ടാണ് കാരിത്താസ് മാതാ പ്രവർത്തനം തുടങ്ങുന്നത്. ഗർഭപരിചരണം, പ്രസവം, പ്രസവാനന്തര പരിചരണം ഗൈനക്ക് ഓങ്കോളജി, കുട്ടികളുടെ വിഭാഗത്തില്‍ നിയോ നാറ്റോളജി, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, സർജറി, ഓര്‍ത്തോ, ഓങ്കോളജി, യൂറോളജി, പീഡിയാട്രിക്ക് റീഹാബിലിറ്റേഷൻ, ദന്തല്‍, ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍റർ എന്നിവ കാരിത്താസ് മാതായുടെ സവിശേഷതയായിരിക്കും. മറ്റ് മള്‍ട്ടിസെപ്ഷാലിറ്റി വിഭാഗങ്ങളും ആശുപത്രിയില്‍ പ്രവർത്തനക്ഷമമാണ്.
കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി വി.എൻ. വാസവൻ ആശുപത്രി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരില്‍, ഗീവർഗീസ് മാർ എഫ്രേം, തുടങ്ങിയവർ സന്നിഹിതരായിരിക്കും.
കോട്ടയത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി കാരിത്താസ് മാതാ മാറുമെന്ന് പ്രത്യാശിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.