കാഞ്ഞിരപ്പള്ളി വട്ടക പാറയിൽ ജനപങ്കാളിത്തത്തോടെ നിർമ്മിച്ച വീടുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷക്കീല നസീറിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

Spread the love

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വട്ടക പാറയിൽ ജനപങ്കാളിത്തത്തോടെ നിർമ്മിച്ച വീടുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷക്കീല നസീറിനെ ഒഴിവാക്കിയതിൽ പ്രതിഷേധം.

വരുന്ന ഒക്ടോബർ 2ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് വീടുകളുടെ താക്കോൽദാന ചടങ്ങു നിർവഹിക്കുന്നത്.വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സുമനസ്സുകളുടെ സഹായത്തോടെയുമാണ് വീടുകൾ നിർമ്മിച്ചത്.

ഭവന നിർമ്മാണ കമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായ തന്നെ കേവലം രാഷ്ട്രീയത്തിന്റെ പേരിൽ പരിപാടിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നതും രാഷ്ട്രിയ പാപ്പരത്തമാണെന്ന് ഷക്കീല നസീർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group