
ചങ്ങനാശ്ശേരി : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം 10-ന് വൈകീട്ട് നാലിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. ജോബ് മൈക്കിൾ എഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് 2.14 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 26 ലക്ഷം രൂപയും ഉൾപ്പെടെ 2.40 കോടി രൂപ ചെലവഴിച്ചാണ് 7900 ചതുരശ്രയടിയുള്ള കെട്ടിടം പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടത്തിയത്. ഭിന്നശേഷി ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സൗജന്യ തെറാപ്പി സെന്റർ 13-ന് ഉച്ചയ്ക്ക് 2.30-ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നാടിന് സമർപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വ. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിക്കും. ഏകദേശം 21 ലക്ഷം രൂപ മുടക്കി സാങ്കേതികമായ സൗകര്യങ്ങളൊരുക്കി തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാകത്താനം, വാഴപ്പള്ളി, പഞ്ചായത്തുകളിലെ ഭിന്നശേഷി ഓട്ടിസം ബാധിച്ച 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമാണം പൂർത്തീകരിച്ച ഡോ. ബി.ആർ. അംബേദ്കർ സ്മാരകഹാൾ പൊതുജന ആവശ്യത്തിന് നൽകും. 200 പേർക്ക് ഇരിപ്പിട സൗകര്യമുളള എയർകണ്ടീഷൻ ചെയ്ത ഹാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
പട്ടികജാതി വിഭാഗത്തിൽപെട്ട ജനവിഭാഗങ്ങൾക്ക് 50 ശതമാനം സബ്‌സിഡിയോടുകൂടിയും ഹാൾ നൽകും. ഭക്ഷണം കൊടുക്കുന്നതിനുവേണ്ടി പ്രത്യേകമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്