
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് ഉള്‍പ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ ഈ മാസം 24ന് പ്രവര്‍ത്തനം തുടങ്ങും. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നായിരിക്കും പേര്.
അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്ലെറ്റുകള്‍ ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യത്തിനു പുറമേ ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാന്‍ഡ്ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തുടങ്ങും.
അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണു പുതിയ ഷോപ്പ്. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.