പാലത്തിന് പുറമേ റോഡ് ശൃംഗലയും, ടവറുകളും, ചൈനയുടെ നിർമ്മാണം അതിവേഗത്തിൽ
ചൈന: കിഴക്കൻ ലഡാക്കിലെ പാംഗോംഗ് നദിയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നിർമ്മാണങ്ങൾ ചൈന വേഗത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ ചൈനയുടെ നിർമ്മാണ പുരോഗതി കാണിക്കുന്നു. നദിയുടെ തെക്കൻ തീരത്തെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
2020 ഓഗസ്റ്റിൽ, അപ്രതീക്ഷിതമായ ഒരു നീക്കത്തിൽ, ഇന്ത്യൻ സൈന്യം തടാകത്തിനടുത്തുള്ള കുന്നുകളുടെ ഉയർന്ന പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു. ഭാവിയിൽ ഇത്തരം നീക്കങ്ങൾ തടയുന്നതിനും ദ്രുതഗതിയിലുള്ള സൈനിക നടപടികൾ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം.
Third Eye News K
0