
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനാൽ രോഗി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തതിനെതിരെ ഐഎംഎ.
സസ്പെന്ഷന് പരമ്പര അപഹാസ്യമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കുറ്റപ്പെടുത്തി. ശാസ്ത്രക്രിയകളിലെ സങ്കീര്‍ണതകളെ കുറിച്ച് ബോധ്യമില്ലാത്ത നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചതെന്നും മെഡിക്കല്‍ അസോസിയേഷന് കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളില്‍ നിന്നും ആരോഗ്യമന്ത്രി പിന്തിരിയണമെന്നും ഐഎം.എ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ് തലത്തിലെ ഏകോപനത്തിലെ വീഴ്ചകളിലേക്ക് പരിശോധന നീളാതെ, രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ മെഡിക്കല്‍ കോളേജധ്യാപകരുടെ സംഘടന പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഡോക്ടര്‍മാര്‍ സ്ഥത്തുണ്ടായിരുന്നുവെന്നും, ഇല്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കട്ടെയെന്നുമാണ് വെല്ലുവിളി.



