video
play-sharp-fill
കൊറോണ വൈറസ് മൂന്നാം ഘട്ടത്തിലേയ്ക്ക് : സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഐഎംഎയുടെ പരിശീലനത്തിൽ

കൊറോണ വൈറസ് മൂന്നാം ഘട്ടത്തിലേയ്ക്ക് : സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഐഎംഎയുടെ പരിശീലനത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത വിലയിരുത്തിക്കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡിജിറ്റൽ കൺസൾട്ടേഷൻ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാരിന് നൽകി. മെഡിക്കൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കൊറോണ വൈറസിനെതിരെ അവബോധം നടത്തുവാനും, കൊവിഡ് 19 സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള പരിപാടികളിൽ സഹകരിക്കാമെന്നും ഐഎംഎ സർക്കാരിനെ അറിയിച്ചു.

 

ഇതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ ജീവനക്കാർക്കും, ഡോക്ടർമാർക്കും ഐഎംഎയുടെ നേതൃത്വത്തിൽ പരിശീലനവും നൽകും. സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ കൊറോണ വൈറസിനായി പ്രത്യേകം ഏർപ്പെടുത്തുവാനും ഐഎംഎ പ്രത്യേക പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നത തല യോഗത്തിലാണ് ഐഎംഎ തങ്ങളുടെ നിലപാട് സർക്കാരിനോടു പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group