video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainഇന്ന് കുട്ടികൾ വൈരാഗ്യ ബുദ്ധിയുമായാണ് നടക്കുന്നത്; പുതുതലമുറ ലഹരി തേടി പോകാതെ നോക്കണം; കലാ കായിക...

ഇന്ന് കുട്ടികൾ വൈരാഗ്യ ബുദ്ധിയുമായാണ് നടക്കുന്നത്; പുതുതലമുറ ലഹരി തേടി പോകാതെ നോക്കണം; കലാ കായിക കഴിവുകളെ ലഹരിയാക്കി മാറ്റണം; ഐഎം വിജയൻ

Spread the love

തിരുവനന്തപുരം: സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. ലഹരി തേടി പോകാതെ കുട്ടികൾ തങ്ങൾക്കുള്ളിലെ കലാ കായിക കഴിവുകളെ ലഹരിയാക്കി മാറ്റണമെന്ന് ഐഎം വിജയൻ പറഞ്ഞു.

നമ്മുടെ കാലത്തും സ്കൂളുകളിൽ അടി നടക്കാറുണ്ട്. പക്ഷേ അത് ഏറെ സമയത്തേക്ക് നീളില്ല. അടി കഴിഞ്ഞാലുടൻ കെട്ടിപ്പിടിച്ച് അത് ഉടനെ സോൾവാക്കും.

ഇന്ന് വൈരാഗ്യബുദ്ധിയും കൊണ്ട് നടക്കുകയാണ് കുട്ടികൾ. നമ്മുടെ ജീവിതം വളരെ ഷോർട്ട് പിരീഡിയിലാണ്. അതുപോലെ ലഹരിയൊക്കെ ഷോർട്ട് പിരീഡിൽ ഉള്ളതാണ്. എന്‍റെ ലഹരി ഫുട്ബോളാണ്. കുട്ടികളൊക്കെ കായിക രംഗത്തേക്ക് വരണം, അതിൽ ലഹരി കണ്ടെത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലർക്ക് കായിക രംഗമാകാം, പാട്ടോ, നൃത്തമോ ഒക്കെയാകാം ചിലർക്ക് ലഹരി. കുട്ടികൾ ആ ലഹരി തേടി പോകണം. ആ ലഹരി ലൈഫ് ലോങ് കൂടെയുണ്ടാകും. എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഷെയർ ചെയ്യാൻ ഉണ്ടാവുക ഫ്രണ്ട്സാണ്.

കുട്ടികളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സുഹൃത്തുക്കളോടെങ്കിലും പങ്കുവെക്കണമെന്ന് ഐഎം വിജയൻ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments