മലയാള സിനിമയെ ചൂഴ്ന്ന് നില്‍ക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താവ് “താരരാജാവ്” തന്നെ; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ

Spread the love

കൊച്ചി: മലയാള സിനിമയെ ചൂഴ്ന്ന് നില്‍ക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താവ് “താരരാജാവ്” തന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ. സനല്‍കുമാര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വിവാദ പരാമർശം നടത്തിയത്.

video
play-sharp-fill

ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ കമന്റുകൾ എഴുതി.
സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്”. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമെന്ന് കേട്ടപ്പോൾ അയാൾക്ക് പനിയും വയറിളക്കവും വന്നെന്ന് വാർത്തയുണ്ടായിരുന്നു. മാധ്യമങ്ങളെ കാണാതെ അയാൾ മുങ്ങി. പക്ഷെ ഒരു റിപ്പോർട്ടും പുറത്തുവന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയ്ക്ക് പുറത്ത് അയാളെക്കാൾ വലിയ പെൺവേട്ടക്കാരുടെ പേരുകൾ റിപ്പോർട്ടിലുണ്ട് എന്നതുകൊണ്ട് തന്നെ. റിപ്പോർട്ട് പൂർണമായും മുങ്ങി എന്ന് ഉറപ്പായപ്പോൾ അയാൾ പൂർവാധികം ഉന്മേഷത്തോടെ തിരികെ വന്നു. ചാകും വരെ താരങ്ങൾക്ക് ഒരുമിച്ചു താമസിക്കാൻ ഒരു കോട്ട കെട്ടണം എന്ന ആശയം “അമ്മ“ യിൽ അയാൾ എഴുന്നള്ളിച്ചു. ചാകും വരെ രഹസ്യങ്ങൾ ഒന്നും പുറത്തുവരാതെ ”താരങ്ങളെ“ മുഷ്ടിയിൽ ഒതുക്കണം എന്നാണ് അതിന്റെ അർത്ഥം.

എന്നെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് ചോർന്നാൽ തന്റെ സിംഹാസനത്തിന് പരിക്കുണ്ടാകാത്ത രീതിയിൽ ഒരു പുതിയ അടവുകൂടി അയാൾ പുറത്തെടുത്തു. എന്റെ ജീവിതം ഓഷോയുടേതിന് സമം! അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞളുപോലെ വെളുത്തിരിക്കും എന്നതുപോലെയാണ് ഓഷോയെക്കുറിച്ചുള്ള അയാളുടെ അറിവ്.” എന്നാണ് സനൽ കുമാർ കുറിച്ചിരിക്കുന്നത്.