video
play-sharp-fill

ഈ വേനലവധി കാലത്ത് കുറഞ്ഞ ചെലവിൽ ഒരടിപൊളി യാത്ര പോയാലോ… കാടും മേടും പുഴയും കായലുമൊക്കെ കണ്ട് ആസ്വദിച്ച് ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറയിലേക്ക് കെഎസ്ആർടിസിയിൽ ഒരു സാഹസിക യാത്ര… വെറും 560 രൂപയ്ക്ക്

ഈ വേനലവധി കാലത്ത് കുറഞ്ഞ ചെലവിൽ ഒരടിപൊളി യാത്ര പോയാലോ… കാടും മേടും പുഴയും കായലുമൊക്കെ കണ്ട് ആസ്വദിച്ച് ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറയിലേക്ക് കെഎസ്ആർടിസിയിൽ ഒരു സാഹസിക യാത്ര… വെറും 560 രൂപയ്ക്ക്

Spread the love

കോട്ടയം: വേനലവധി യാത്രകളുടെ കൂടി മാസമാണ്. കാടും മേടും പുഴയും കായലുമൊക്കെ കണ്ട് അടിച്ച് പൊളിക്കാനുള്ള ദിനങ്ങൾ. ഈ വേനലവധി കളറാക്കാൻ മികച്ച ട്രാവൽ പാക്കേജുകളാണ് കെഎസ്ആർടിസിയുടെ എറണാകുളം ബഡ്മറ്റ് സെൽ ഒരുക്കിയിരിക്കുന്നത്.

ഏതൊക്കെയാണ് പാക്കേജുകളെന്നും എത്ര ചെലവ് വരുമെന്നുമൊക്കെയുള്ള വിശേഷങ്ങൾ വിശദമായി അറിയാം.

ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ യാത്ര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹസികതയും ട്രക്കിംഗുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഏപ്രിൽ 5 ന് പുറപ്പെടുന്ന ഈ ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ യാത്ര തിരഞ്ഞെടുക്കാം. കോട്ടയം ജില്ലയിലെ മനോഹരമായ ഇലവീഴാപൂഞ്ചിറയിൽ മഴക്കാലത്താണ് കൂടുതൽ പേരും എത്താറുള്ളത്.

കാരണം ആ നേരം ഇവിടുത്തെ പ്രകൃതിക്ക് മറ്റൊരു ദൃശ്യ ഭംഗിയാണ്. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഇല്ലിക്കൽകല്ല് ഏകദേശം 4000 അടി ഉയരത്തിൽ മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നുള്ളതാണ് ഈ പ്രദേശം. ഒരുദിവസത്തെ ഈ പാക്കേജിന് 560 രൂപയാണ് ചെലവ് വരുന്നത്.

നെല്ലിയാമ്പതിയിലേക്ക്

പാലക്കാട് ചുട്ടുപൊള്ളുകയാണ്. എന്നാൽ, ഈ സമയത്തും തണുപ്പും കുളിരും ആസ്വദിക്കാൻ ഇവിടെ മികച്ചൊരു സ്ഥലമുണ്ട്, മറ്റൊന്നുമല്ല, നെല്ലിയാമ്പതി. കേരളത്തിലെ ചൂടിൽ നിന്നും രക്ഷതേടി ഊട്ടിയിലേക്കൊക്കെ പോകൻ പ്ലാൻ ഇടുന്നവർ ഇങ്ങോട്ടേക്ക് ധൈര്യമായി വിട്ടോളൂ. പാവങ്ങളുടെ ഊട്ടി എന്ന പേര് കൂടി ഉണ്ട് ഈ സ്ഥലത്തിന് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ് ഈ മലനിരകളുടെ കിടപ്പ്.

തണുപ്പ് മാത്രമല്ല, മലമുഴക്കി വേഴാമ്പലിനെയടക്കം കണ്ട് മടങ്ങാം. രണ്ട് ദിവസത്തെ ഈ പാക്കേജിന് 3740 രൂപയാണ് ചെലവ് വരുന്നത്. യാത്രയും ഭക്ഷണവും താമസവും എല്ലാം ഇതിൽ ഉൾപ്പെടും. ഏപ്രിൽ 5 നാണ് യാത്ര പുറപ്പെടുന്നത്.

മാമലകണ്ടം യാത്ര

നാല് ഭാഗങ്ങളും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മാമലക്കണ്ടം. ബൈക്കിലാണ് ഇവിടേക്ക് കൂടുതലായും ആളുകൾ എത്താറുള്ളത്. ഇവിടുത്തെ മലനിരകളും സ്കൂളും വെള്ളച്ചാട്ടവുമെല്ലാമാണ് പ്രധാന കാഴ്ചകൾ. ഒരു ദിവസത്തെ പാക്കേജ് ഭക്ഷണമടക്കം 830 രൂപയാണ് ചിലവ് വരുന്നത്. വിഷു വരെയുള്ള മറ്റ് ചില പാക്കേജുകൾ കൂടി നോക്കാം…

മറയൂർ- കാന്തല്ലൂർ യാത്ര…

1410 രൂപയാണ് പാക്കേജ്. ഭക്ഷണവും ജീപ്പ് സഫാരിയും ഉൾപ്പെടെയാണിത്. അഞ്ചുരുളി രാമക്കൽമേട് 13 നാണ് യാത്ര. പാക്കേജ് ചെലവ് 670 രൂപയാണ്. ഏകദിന പാക്കേജ് ആണിത്. 13 ന് തന്നെയുള്ള മറ്റൊരു പാക്കേജ് വാഗമണിലേക്കാണ്. പരുന്തും പാറ കൂടി കണ്ടിട്ടാകും മടക്കം. 760 രൂപയാണ് ഈ ഏകദിന പാക്കേജിന് വരുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9496800024, 9961042804, 8289905075