വയനാടിന് സ്വാന്തനമായി ഇല്ലിക്കൽ ചെങ്ങായീസ് കൂട്ടായ്മ ; ഇല്ലിക്കൽ കളക്ഷൻ സെന്ററിൽ നിന്നും സ്വരൂപ്പിച്ച സാമഗ്രഹികൾ അർഹതപ്പെട്ട കൈകളിൽ എത്തിച്ചു നൽകി

Spread the love

കോട്ടയം : പ്രകൃതിദുരന്തത്തിൽ വലയുന്ന വയനാടിന് കൈത്താങ്ങായി ഇല്ലിക്കൽ ചങ്ങായീസ് കൂട്ടായ്മ.

ഇല്ലിക്കൽ കളക്ഷൻ സെന്ററിൽ നിന്നും സ്വരൂപ്പിച്ച ദുരിതാശ്വാസ സാമഗ്രഹികളുമായാണ്  ഇല്ലിക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചെങ്ങായീസ് കൂട്ടായ്മ വയനാട് ദുരന്തമേഖലകളിൽ സഹായവും, സാന്ത്വനവുമായി എത്തിയത്,

നിസാം നിയാസ് ആപ്പിൾ, നിയാസ്,(കോഴിക്കട), പ്രശാന്ത് കെ പി, ജോബിൻ പാമ്പാടി, ഷബാബ് ഇല്ലിക്കൽ , ടിനോ( തട്ടുകട) , ഹാഷിം, സബീർ ഇല്ലിക്കൽ, ഷമീർ ഇല്ലിക്കൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ ദുർഘടമായ പ്രദേശങ്ങളിൽ ചെന്ന് തങ്ങൾ സമാഹരിച്ച വസ്തുക്കൾ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തിച്ചാണ് ഇവർ ദുരിതശ്വാസ പ്രവർത്തങ്ങളിൽ പങ്കാളിയാത്.

ഇവർക്ക് പിന്തുണയുമായി വയനാട് പീസ് വില്ലേജ് താമസവും, ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി, ഉരുൾപൊട്ടലിൽ തകർന്ന പ്രദേശത്ത് എത്തിപ്പെടുക എന്നത് എറെ പ്രയാസകരമായ സാഹചര്യത്തിലാണ് കൂട്ടായ്മ അവിടെ എത്തി, ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കാളിയായത്.