
കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്ക്, ഓട്ടോ പൂർണ്ണമായും തകർന്ന നിലയിൽ; അപകടകാരണം കാറിൻ്റെ അമിതവേഗം
കോട്ടയം : ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടേയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കേറ്റു.. ഓട്ടോ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടിൽ ജോയി (62) , യാത്രക്കാരനായ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് പരിക്കേറ്റത്.
കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശി ദ്വാരകാമയി വീട്ടിൽ ബാബുവിനെ നെഞ്ചു വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിലാണ് അപകടം നടന്നത്. ചേർത്തലയിൽ നിന്നും ഇല്ലിക്കൽ പ്രദേശത്തെ ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകളിലേയ്ക്കു ഭക്ഷണവുമായി എത്തിയ ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ വരുന്നത് കണ്ട് ഓട്ടോ വെട്ടിച്ചു മാറ്റിയെങ്കിലും പാഞ്ഞെത്തിയ കാർ ഓട്ടോറിക്ഷയെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേരുടെയും കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.