ഗതാഗതക്കുരുക്ക്‌…നടപ്പാതിയിൽ നടക്കാൻ പറ്റില്ല പൊതുജനം മടുത്തു; ഒടുവിൽ നടപടിയുമായി അധികൃതർ; ഇല്ലിക്കൽ ജംഗ്ഷനിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇല്ലിക്കൽ : കോട്ടയം കുമരകം റോഡിൽ, ഇല്ലിക്കൽ മുതൽ ചെങ്ങളം വരെയുള്ള ഭാഗത്തെ അനധികൃതമായിട്ടുള്ള നടപ്പാത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. വഴിയോരകച്ചവടം, വ്യാപാരികൾ അനധികൃതമായി നടപ്പാത കൈയ്യേറി നടത്തിയ നിർമ്മാണം എന്നിവയാണ്‌ ഒഴിപ്പിച്ചത്‌.


തിരുവാർപ്പ്‌ പഞ്ചായത്ത്‌, പൊതുമരാമത്ത്‌ വകുപ്പ്‌, പൊലീസ്‌, ആരോഗ്യവകുപ്പ്‌ എന്നിവരുടെ സഹകരണത്തോടെയാണ്‌ ഒഴിപ്പിക്കൽ നടന്നത്‌. ഇല്ലിക്കൽ ജംഗ്ഷനിലെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ പരാതി ഉയർന്നതിനെത്തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നോട്ടീസ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിട്ടും കൈയ്യേറ്റങ്ങൾ ഒഴിയാതെ വന്നതോടെയാണ്‌ നടപടി. 16 ഓളം വ്യാപാരികൾക്കാണ് നോട്ടീസ് നൽകിയിരുന്നത്.
ഇല്ലിക്കൽ ജംഗ്ഷനിലെ റോഡ് കൈയ്യേറി സ്ഥാപിച്ചിരുന്ന പല വ്യാപാര സ്ഥാപനങ്ങളുടെയും പരസ്യബോർഡുകൾ എടുത്തു മാറ്റി.

ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന വഴിയോര മത്സ്യവ്യാപര സ്ഥാപനം മാറ്റാൻ ഉടമ ഷംസുദ്ദീൻ വിസമ്മതിച്ചത് ഉദ്യോഗസ്ഥരുമായി നേരിയ വാക്കുതർക്കത്തിനിടയാക്കി.

പിന്നീട് ജെ.സി.ബി ഉപയോഗിച്ച് ഇത് പൂർണ്ണമായി നീക്കം ചെയ്തു.
തിരക്കുള്ള കോട്ടയം കുമരകം റോഡിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ വീതി കുറഞ്ഞ ഇല്ലിക്കൽ റോഡിൽ നിരന്തര വാഹനക്കുരുക്കും, അപകടങ്ങളും പതിവായിരുന്നു. റോഡിന് വീതികൂട്ടണമെന്ന ആവശ്യവും ശക്തമാണ്‌.

ഇത്തരം അനധികൃത കൈയ്യേറ്റങ്ങൾ പൂർണ്ണമായി ഒഴിപ്പിച്ചാൽ തന്നെ നിലവിലെ ഗതാഗതക്കുരുക്കിന് ശമനം കാണാൻ കഴിയും.