
തിരുവനന്തപുരം: അനധികൃത സ്പാകള്‍ക്കെതിരെ കർശന നടപടി എടുക്കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. പൊലീസ് സഹകരണത്തോടെ നടപടികള്‍ ശക്തമാക്കാനാണ് കോര്‍പറേഷന്‍ തീരുമാനം.
സ്പാകളുടെ മറവില്‍ ക്രോസ് മസാജിങ് വ്യാപകമായി നടക്കുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. ഇത്തരം കേന്ദ്രങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മാഫിയ സംഘങ്ങളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.
നഗര വികസന വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി തിരുവനന്തപുരം നഗരസഭ മേയറും ബിജെപി കൗണ്‍സിലര്‍മാരും നാളെ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലേക്ക് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


