
ചേർത്തല: അനധികൃത വില്പനയ്ക്ക് എത്തിച്ച ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവിനെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.
ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ പുതുവൽ പൂവള്ളിയിൽ പി ആർ രാജീവ് (45) ആണ് അറസ്റ്റിലായത്. തൈക്കൽ ചമ്പക്കാട് റോഡിൽ പട്ടാണിശ്ശേരി കോളനിക്ക് സമീപത്തു വച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് പിടി കൂടിയത്. അര ലിറ്ററിന്റെ 8 മദ്യക്കുപ്പികളാണ് കണ്ടെത്തിയത്.
പൊലീസ് വാഹനം കണ്ട് കടന്നു കളയാൻ ശ്രമിച്ചെങ്കിലും രാജീവിനെ പിടികൂടുകയായിരുന്നു. പൊലീസ് പരിശോധനയിൽ ഇയാളുടെ സ്കൂട്ടറിൽ സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്തതിൽ വില്ലനയ്ക്കായി കൊണ്ടു വന്നതാണെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ലൈസൻസോ വ്യക്തമായ രേഖകളോ ഇല്ലാതെ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും വിൽപ്പനയ്ക്കായി കൊണ്ടുവന്നതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധു, സബ് ഇൻസ്പെക്ടർ ഡി സജീവ് കുമാർ, എസ്ഐ ഗോപൻ, ജൂഡ് ബെനഡിക്ട്, എ എസ്ഐ ശശികുമാർ, സിവിൽ പൊലീസ് ഓഫിസര്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.