video

00:00

അനധികൃത മണല്‍വാരലിന് പിഴ ഇനി 5,00,000; ചട്ടലംഘനം തുടര്‍ന്നാല്‍ ദിവസേന അധികപിഴ 50,000 രൂപ

അനധികൃത മണല്‍വാരലിന് പിഴ ഇനി 5,00,000; ചട്ടലംഘനം തുടര്‍ന്നാല്‍ ദിവസേന അധികപിഴ 50,000 രൂപ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:നദികളില്‍നിന്ന് അനധികൃത മണല്‍വാരല്‍ നടത്തുന്നവര്‍ക്ക് പിഴ ഇനിമുതല്‍ അഞ്ചുലക്ഷം രൂപ.

നദീതീരസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമഭേദഗതി ഗവര്‍ണര്‍ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും അധികപിഴ 50,000 രൂപയായും ഉയര്‍ത്തി. നേരത്തേ 1000 രൂപയായിരുന്നു.

കണ്ടുകെട്ടുന്ന മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മിതികേന്ദ്രത്തിനോ കലവറയ്‌ക്കോ വില്‍ക്കണമെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു.

കളക്ടര്‍ വിലനിശ്ചയിച്ച്‌ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ലേലത്തിലൂടെ വില്‍ക്കാമെന്നതാണ് പുതിയ വ്യവസ്ഥ.