ജില്ലാ കളക്ടറുടെ ഖനന നിരോധന ഉത്തരവ് നിലനിൽക്കേ അയർക്കുന്നം ഇല്ലിമൂല ജംഗ്ഷനിൽ അനധികൃതമായി കുന്ന് ഇടിച്ചു നിരത്തി; ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് ജെസിബിയും ടോറസും കസ്റ്റഡിയിലെടുത്ത് അയർക്കുന്നം പൊലീസ്

Spread the love

കോട്ടയം : അയർക്കുന്നം ഇല്ലിമൂല ജംഗ്ഷന് സമീപം അനധികൃതമായി കുന്ന് ഇടിച്ചുനിരത്തി വ്യാപകമായി മണ്ണെടുപ്പ്.

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഖനന നിരോധനം നിലനിൽക്കെയാണ് അയർക്കുന്നം തൈക്കൂട്ടം മെത്രാൻ ചേരി റൂട്ടിൽ കെഎസ്ഇബി സബ്സ്റ്റേഷന് എതിർവശത്ത് വ്യാപകമായ മണ്ണെടുപ്പ് നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്ത് നിന്നും മണ്ണെടുക്കാൻ ഉപയോഗിച്ചിരുന്ന ജെസിബിയും ടോറസും ഉൾപ്പെടെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റും മഴയും പ്രകൃതി ദുരന്തങ്ങളും മുൻനിർത്തി കഴിഞ്ഞ ആഴ്ചയാണ് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ജില്ലയിലെ ഖനനം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം കെഎസ്ഇബി സബ്സ്റ്റേഷന് സമീപം 11 Kv ലൈനിന് താഴെയാണ് മണ്ണെടുപ്പ് നടന്നിട്ടുള്ളത്. ഇത് വലിയ അപകട സാധ്യതയാണ് വരുത്തിയിട്ടുള്ളത്.

അനധികൃതമായി കുന്ന് ഇടിച്ചുനിരത്തി മണ്ണെടുക്കുന്നത് സംബന്ധിച്ച് സർക്കാരിൻ്റെ ഒരു വകുപ്പുകളിലും അറിയിപ്പ് നൽകുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥല ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.