ചികിൽസയ്ക്കെത്തുന്ന പാവപ്പെട്ട രോഗികളെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്ന് തീറ്റിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരേയും ജീവനക്കാരേയും ലക്ഷങ്ങൾ ചെലവാക്കി മരുന്ന് കമ്പനികൾ മൈസൂരിലും ഗോവയിലും, ടൂർ കൊണ്ടുപോകുന്നു; എല്ലാം പട്ടിണി പാവങ്ങളായ രോഗികളെ മരുന്ന് തീറ്റിച്ച പണം കൊണ്ട് ; കോട്ടയം ജില്ലയിൽ പല ഡോക്ടർമാരുടേയും ബെൻസിനും ബിഎംഡബ്ല്യൂ കാറിനും ഇഎംഐ അടയ്ക്കുന്നതും മരുന്നു കമ്പനികൾ; നാണവും മാനവും ഇല്ലാത്ത വർഗ്ഗത്തിനെ ആര് നിയന്ത്രിക്കും …. ?
എ കെ ശ്രീകുമാർ
കോട്ടയം: ചികിൽസയ്ക്കത്തുന്ന പാവപ്പെട്ട രോഗികളെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ മരുന്ന് തീറ്റിച്ചിട്ട് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരുന്ന് കമ്പനികളുടെ മാസപ്പടി വാങ്ങി തടിച്ച് കൊഴുക്കുകയാണ്.
മരുന്ന് കമ്പനികളിൽ നിന്ന് പണവും പാരിതോഷികവും ടൂർ പാക്കേജുമായി വൻ തുകയാണ് ഇവർ വാങ്ങിയെടുക്കുന്നത്. ഇത് മുഴുവൻ അനുഭവിക്കുന്നതാകട്ടെ പാവപ്പെട്ട രോഗികളും
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാവപ്പെട്ട രോഗികളെ മരുന്ന് തീറ്റിച്ച് തടിച്ചു കൊടുക്കുന്ന മരുന്നു കമ്പനികൾ സർക്കാർ മെഡിക്കൽ കോളേജുകളിലെഡോക്ടർമാരെയും ജീവനക്കാരെയും ബാംഗ്ലൂരിലും മൈസൂരിലും ഗോവയിലേക്കും ലക്ഷങ്ങൾ ചെലവാക്കി ടൂർ കൊണ്ടുപോകുകയാണ്. സാധാരണ ജീവിതം നയിക്കുന്നവർക്ക് വർഷത്തിൽ ഒരു തവണ പോലും ടൂർ പോകാൻ സാധിക്കാറില്ല. പക്ഷേ ആരോഗ്യവകുപ്പിലെ ജീവനക്കാരിൽ പലരും വർഷത്തിൽ നാലും അഞ്ചും തവണ ടൂർ പോകും. എല്ലാം ഇവിടുത്തെ പാവപ്പെട്ട രോഗികളുടെ ചിലവിലാണെന്ന് മാത്രം.
ഈ ടൂർ പ്രോഗ്രാമുകൾ സ്പോൺസർ ചെയ്യുന്നത് വിവിധ മരുന്ന് കമ്പനികളാണ്. യാത്രയും ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസവും , മദ്യവും, മദിരാക്ഷിയും എല്ലാം ഗതികെട്ട രോഗികളുടെ ചിലവിൽ മരുന്ന് കമ്പനിക്കാർ വഹിക്കും.
ഹൃദയം, അസ്ഥി, കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയ്ക്കെത്തുന്ന രോഗികളെ അനാവശ്യമായി മരുന്ന് കഴിപ്പിക്കുന്ന പ്രവണത സംസ്ഥാനമൊട്ടാകെ വ്യാപകമാവുകയാണ്. ഇതിൻ്റെ പേരിൽ സർക്കാർ ആശുപത്രിയിലേയും സ്വകാര്യ ആശുപത്രിയിലേയും ഒരു വിഭാഗം ഡോക്ടർമാർ മരുന്ന് കമ്പനികളിൽ നിന്ന് വൻ തുക മാസപ്പടി വാങ്ങാറുണ്ട്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഇവർ പ്രതിമാസം കൈപ്പറ്റുന്നത്.
ബെൻസും, ഓഡി കാറും , റേഞ്ച് റോവറും, ബിഎംഡബ്ലിയു കാറും വരെ മരുന്ന് കമ്പനികൾ വാങ്ങി നൽകിയ ഡോക്ടർമാർ കോട്ടയത്തുണ്ട്. ഇത്തരത്തിൽ സമ്മാനിക്കുന്ന വാഹനങ്ങളുടെ ഇഎംഐ അടക്കുന്നതും ഇതേ മരുന്ന് കമ്പനികൾ തന്നെയാണ്. പ്രതിഫലമായി മരുന്ന് കമ്പനികൾ ആവശ്യപ്പെടുന്നത് നാല് മുതൽ ആറ് ലക്ഷം രൂപയുടെ വരെ തങ്ങളുടെ കമ്പനിയുടെ പേരിലുള്ള മരുന്നുകൾ ഡോക്ടർമാർ എഴുത്തണമെന്നുള്ളതാണ്. ഇത്തരത്തിൽ വിവിധ അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് വൈറ്റമിൻ ഗുളികകൾ ഉൾപ്പെടെ ആവശ്യം ഉള്ളതും ഇല്ലാത്തതുമായ നിരവധി മരുന്നുകളാണ് ഡോക്ടർമാർ എഴുതുന്നത്.
കമ്പനികൾ പറയുന്ന ടാർഗറ്റ് തികയുന്നതോടുകൂടി മൂന്ന് മാസം കൂടുമ്പോൾ ഇത്തരക്കാർക്ക് ടൂർ പാക്കേജ് സംഘടിപ്പിക്കും. യാത്ര തിരിക്കുമ്പോൾ മുതലുള്ള ഭക്ഷണവും ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമസവും മദ്യവും മദിരാക്ഷിയും തുടങ്ങി വേണ്ട എല്ലാ സൗകര്യങ്ങളും ഇവർ ചെയ്തു കൊടുക്കുന്നു.
എന്നാൽ മെഡിക്കൽ എത്തിക്സിൻ്റെ അന്തസ് ഉയർത്തി പിടിച്ച് രോഗികളെ പിഴിഞ്ഞ് പണമുണ്ടാക്കാതെ അന്തസ്സായി ജോലിചെയ്യുന്ന ഡോക്ടർമാരും നമുക്കുചുറ്റും ഉണ്ട്.