play-sharp-fill
ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന ; അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ 

ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന ; അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ 

സ്വന്തം ലേഖകൻ 

ഇടുക്കി: ഇടുക്കി കമ്പംമേട്ടില്‍ ശുചിമുറിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന ആള്‍ പിടിയില്‍. അച്ചക്കട മന്ത്രക്കൊടിയില്‍ ദിലീപ് കുമാര്‍ ആണ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ് അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പന്‍ചോല എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കമ്പംമേട്ടില്‍ അനധികൃതമായി വാറ്റുകേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാറ്റുകേന്ദ്രം തേടിയിറങ്ങിയ ഉദ്യോഗസ്ഥരെത്തിയത് ദിലീപിന്റെ ശുചിമുറിയിലാണ്. അവിടെ നിന്നും അനധികൃതമായി സൂക്ഷിച്ച അഞ്ചു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.