video
play-sharp-fill

ചീര കൃഷിയുടെ മറവിൽ ചാരായ വിൽപ്പന: വീട്ടിൽ നിന്നും 49 ലിറ്റർ ചാരായവും 396 ലിറ്റർ വൈനും വെടിമരുന്നും കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി

ചീര കൃഷിയുടെ മറവിൽ ചാരായ വിൽപ്പന: വീട്ടിൽ നിന്നും 49 ലിറ്റർ ചാരായവും 396 ലിറ്റർ വൈനും വെടിമരുന്നും കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി

Spread the love

 

തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ചാരായവേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന 149 ലിറ്റർ ചാരായം പിടികൂടി. വലിയമല പനക്കോട് സ്വദേശി ഭജൻ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും 39 ലിറ്റർ വൈനും വെടിമരുന്നും കാട്ടുപന്നിയുടെ അവശിഷ്ടവും പോലീസ് കണ്ടെത്തി.

 

എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക ഡാൻസർ ടീമാണ് പരിശോധന നടത്തിയത്. 8 മാസത്തെ നിരീക്ഷണത്തിന് ഒടുവിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് വീട്ടിൽ നിന്ന് ചാരായം പിടികൂടിയത്.

 

വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകളിലായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് മറക്കുന്നതിന് വേണ്ടി ഈ പ്രദേശത്ത് ചീര കൃഷിയും നടത്തിയിരുന്നു. കാട്ടുമൃഗങ്ങളെ വേട്ടയാടാനാണ് വെടിമരുന്ന് ഉപയോഗിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group