സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പന: തിരുവനന്തപുരത്ത് നിന്നും 14 ലിറ്റർ, കൊടുങ്ങല്ലൂരിൽ നിന്നും 11 ലിറ്റർ മദ്യവുമായി 2 യുവാക്കളെ എക്സൈസ് പിടികൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത മദ്യവിൽപ്പനയിൽ രണ്ട് പേരെ എക്സൈസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് സ്വദേശിയായ സുരേഷ് കുമാർ (55) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 14 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കേസ് എടുത്തത്.
കൊടുങ്ങല്ലൂരിൽ നിന്നും എടത്തുരുത്തി സ്വദേശി ഗോപി യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് മദ്യവില്പന പിടികൂടിയത്.
Third Eye News Live
0