അനധികൃത മത്സ്യബന്ധനത്തിനുള്ള ശ്രമം; തെങ്ങിൻകുലഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും പിടിക്കൂടി

Spread the love

അമ്പലപ്പുഴ: കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണനിയമത്തിനു വിരുദ്ധമായി അനധികൃത മത്സ്യബന്ധനത്തിനുള്ള ശ്രമം ഫിഷറീസ് വകുപ്പും പോലീസും ചേർന്നു തടഞ്ഞു. കൊല്ലം മുത്താക്കര ഫിഷർമെൻ കോളനിയിൽ ആൽബിന്റെ വള്ളത്തിന് 20,000 രൂപ പിഴയീടാക്കി വിട്ടു. കുലഞ്ഞിലും പ്ലാസ്റ്റിക്കും നശിപ്പിച്ചു. കണവപോലുള്ള മീനുകളെ പിടിക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. ഇവ നിശ്ചിതകാലത്തേക്ക് കടലിലിടും. ഇവയുടെ സമീപം മുട്ടയിടാനെത്തുന്ന മീനുകളെ പിടിക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ നിരോധിച്ച രീതിയാണിത്.

video
play-sharp-fill

കടലിൽ നിക്ഷേപിക്കുന്നതിനുള്ള തെങ്ങിൻകുലഞ്ഞിൽ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വള്ളത്തിലും വാഹനത്തിലുമായി കയറ്റിക്കൊണ്ടുവന്നത് പിടികൂടി. പോലീസിന്റെ രാത്രിപരിശോധനയിലാണ് പുറക്കാട്ടു കടലിൽ നിയമലംഘനം കണ്ടെത്തിയത്.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തനാണ് പിഴവിധിച്ചത്. അമ്പലപ്പുഴ പോലീസ്, തോട്ടപ്പള്ളി തീരദേശ പോലീസ്, തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. നിയമവിരുദ്ധമായി ഇതരസംസ്ഥാന വള്ളങ്ങളുടെ മത്സ്യബന്ധനം, കരവലി, നൈറ്റ് ട്രോളിങ്, നിശ്ചിത അളവിൽ താളെയുള്ള ചെറുമത്സ്യങ്ങളെ പിടിക്കൽ, രജിസ്ട്രേഷനും ലൈസൻസുമില്ലാതെയുള്ള മത്സ്യബന്ധനം എന്നിവയ്ക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. രണ്ടരലക്ഷം രൂപവരെ പിഴയീടാക്കുകയും മീൻ കണ്ടുകെട്ടുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group