വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; കസ്‌റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും ജയില്‍ശിക്ഷയും പിഴയും വിധിച്ച് സിബിഐ കോടതി
സ്വന്തം ലേഖിക
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കസ്‌റ്റംസ് മുൻ ഡപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും തടവും പിഴയും വിധിച്ച് സിബിഐ പ്രത്യേക കോടതി.
കോഴിക്കോട് കസ്‌റ്റംസില്‍ ഡപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇരിങ്ങാലക്കുട സ്വദേശി പി.ആര്‍ വിജയൻ(73) ഇദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്കാണ് രണ്ട് വര്‍ഷം കഠിനതടവും 2.50 കോടി രൂപ പിഴവും വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിബിഐ അന്വേഷണത്തില്‍ 78.90 ലക്ഷം രൂപയുടെ അധികസ്വത്താണ് പി.ആര്‍ വിജയനും കുടുംബത്തിനുമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണത്തില്‍ കണ്ടെത്തിയ സ്വത്ത് ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും പേരിലായിരുന്നു. ഇതിനാലാണ് ഇവര്‍ക്കും ശിക്ഷ ലഭിച്ചത്. ഗൂഢാലോചന കുറ്റംചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കൊച്ചി സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്‌ജി കെ.കെ ബാലകൃഷ‌്‌ണനാണ് ശിക്ഷ വിധിച്ചത്. വിജയന്റെ മരുമകൻ ഭാര്യയ്‌ക്കും ബന്ധുക്കള്‍ക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകള്‍ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ ഇതിലെ തുടര്‍നടപടി കേസിന്റെ വിധിയെ ബാധിക്കില്ലെന്ന് കോടതി അറിയിച്ചു.