
പാലക്കാട്: വേലന്താവളത്ത് രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയില്‍ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പോലീസ് പിടികൂടി.
ഒരാള്‍ പിടിയില്‍. രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് കള്ള പണം പിടി കൂടിയത്. കാറിൻ്റെ രഹസ്യ അറയിലാണ് ഒരു കോടി 31 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്.
ഉദ്യോഗസ്ഥർ കൈ കാണിച്ചു വാഹനം നിർത്തിച്ചു. കൂടുതല്‍ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പെരിന്തല്‍മണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് പിടി കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. പ്രതി സ്ഥിരം രേഖകളില്ലാതെ പണം കടത്തിയിരുന്നുവെന്നാണ് സൂചന. ഇയാള്‍ക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.



