video
play-sharp-fill

ക്വാറി-ബാര്‍ ലോബിയുമായുള്ള അനധികൃത ബന്ധം ; കോന്നി എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു ; വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി

ക്വാറി-ബാര്‍ ലോബിയുമായുള്ള അനധികൃത ബന്ധം ; കോന്നി എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു ; വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ക്വാറി-ബാര്‍ ലോബിയുമായുള്ള അനധികൃത ബന്ധത്തെ തുടര്‍ന്ന് കോന്നി എസ്‌ഐ സി ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. പണം വാങ്ങിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.

വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ബിനുവിന്റെ അനധികൃതമായ ഇടപെടലുകള്‍ കണ്ടെത്തിയത്. ക്രഷര്‍ ലോബികളില്‍ നിന്നും, ടിപ്പര്‍ ലോറി ഉടമകളില്‍നിന്നും ബാര്‍ മുതലാളിമാരില്‍ നിന്നും എസ്എ ൈപണം വാങ്ങിയെന്ന് പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനുവിന്റെ ഭാഗത്തുനിന്നുണ്ടായത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും സേനയുടെ സല്‍പേരിന് കളങ്കം വരുത്തുന്നതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനുവിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കി.