ഇളയരാജയുടെ ഗാനങ്ങള്‍ നീക്കം ചെയ്തു; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ പുതിയ പതിപ്പ് നെറ്റ്ഫ്ലിക്സില്‍

Spread the love

ചെന്നൈ: മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിനെ തുടർന്ന് നീക്കം ചെയ്ത അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ പുതിയ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ വീണ്ടും പ്രദർശനത്തിനെത്തി.

പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയിലാണ് നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിപ്ലാറ്റ്ഫോമുകളിൽ നിന്ന്  ചിത്രത്തിന്റെ പ്രദർശനം കോടതി വിലക്കിയിരുന്നത്. അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്.

ഇളമൈ ഇതോ ഇതോ, എൻ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേൻ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഈ മൂന്നു പാട്ടുകാളും സിനിമയില്‍ നിന്നും നീക്കിയ ശേഷം ചിത്രം വീണ്ടും നെറ്റ്ഫ്ലിക്സില്‍ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group