
ചെന്നൈ: പാട്ടിന്റെ പകർപ്പവകാശ കേസിൽ സംഗീത സംവിധായകൻ ഇളയരാജയുടെ ആവശ്യം തള്ളി സോണി മ്യൂസിക്. പാട്ടുകളിലൂടെ കിട്ടിയ വരുമാനത്തിന്റെ കണക്ക് ഇളയരാജയ്ക്ക് നൽകാൻ ആകില്ലെന്ന് സോണി മ്യൂസിക് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
ആപ്പിൾ മ്യൂസിക്, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വരുമാനത്തിന്റെ കണക്ക് നൽകാണ് കഴിയില്ലെന്നാണ് സോണി മ്യൂസിക് മദ്രാസ് കോടതിയെ അറിയിച്ചത്. നിർമാതാക്കളിൽ നിന്ന് പ്രതിഫലം വാങ്ങി പാടിയ പാട്ടുകളിൽ പകർപ്പവകാശം തനിക്കാണെന്ന് ഇളയരാജ ആദ്യം തെളിയിക്കട്ടെ എന്നും സോണി മ്യൂസിക് പ്രതികരിച്ചു.
അതേസമയം, മുദ്ര വെച്ച കവറിൽ സോണി കമ്പനി കോടതിക്ക് കണക്ക് നൽകി. കോടതി മാത്രം പരിശോധിക്കണമെന്നാണ് സോണി മ്യൂസികിന്റെ ആവശ്യം. മുദ്ര വെച്ച കവർ രീതിയോട് സുപ്രീംകോടതിക്ക് വിയോജിപ്പ് ആണെന്ന് ഇളയരാജ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള സോണിയുടെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനാൽ കവർ തത്ക്കാലം തുറക്കുന്നില്ലെന്ന് കോടതി അറിയിച്ചു.
1991 ൽ ഭാരതിരാജ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായ ‘പുതു നെല്ലു പുതു നാത്തു’ എന്ന ചിത്രത്തിലെ ഗാനമാണ് കറുത്ത മച്ചാ. ഇളയരാജയുടെ സംഗീതത്തിൽ സുകന്യ, എസ് ജാനകി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഈ ഗാനം തന്റെ അനുവാദം ഇല്ലാതെ സിനിമയിൽ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ കേസ് നൽകിയിരിക്കുന്നത്. നേരത്തെയും തന്റെ പാട്ടുകൾ ഇത്തരത്തിൽ സിനിമകളിൽ ഉള്പെടുത്തിയെന്ന് കാണിച്ച് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു.




