നരബലി നടത്തിയ സൈക്കോകളുടെ മൊഴികൾ വിശ്വാസയോഗ്യമല്ല; ദുരൂഹതയുടെ മറ പിടിക്കുന്ന മൊഴികൾ; തിന്നു ശീലിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് പെട്ടെന്നൊരുദിവസം മനുഷ്യമാംസം കഴിക്കാന്‍ സാധിക്കില്ല; പ്രതികൾ മറയ്ക്കുന്നതെന്ത് ; നരബലി മറയാക്കി നടത്തിയത് അവയവ കച്ചവടമോ?
പത്തനംതിട്ട: നരബലിയും നരഭോജനവും പുറമേ പറയുന്നതിലൂടെ പ്രതികള്‍ മറച്ചു പിടിച്ചിരിക്കുന്നത് അവയവ കച്ചവടമാകാമെന്ന ചിന്ത ബലപ്പെടുകയാണ്. അവയവമെടുത്ത ശേഷം ശരീരങ്ങള്‍ കുഴിച്ചു മൂടിയതാകാനാണ് സാധ്യത. ആന്തരികാവയവം എവിടെ എന്നു ചോദിച്ചാല്‍ കറി വച്ചു കഴിച്ചുവെന്ന ഒറ്റ മറുപടിയില്‍ തുടര്‍ ചോദ്യങ്ങളുടെ മുനയൊടിയും.
രണ്ടാമതുകൊല്ലപ്പെട്ട സ്ത്രീയുടെ കരളാണ് കറി വച്ചു കഴിച്ചതായി പറയുന്നത്. അതിനും കാരണമുണ്ട്. ജീര്ണാവസ്ഥയിലായിട്ടുള്ളത് ഈ മൃതദേഹമാണ്. ഫോറന്‍സിക് പരിശോധനയില്‍ അവയവം നഷ്ടമായത് തിരിച്ചറിയാന്‍ കഴിയും. ആറു മാസം മുന്‍പ് കൊല്ലപ്പെട്ടയാളുടെ മാംസം ജീര്‍ണിച്ച് എല്ലുകള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതു കാരണം അവയവം നഷ്ടമായിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല.
ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ലൈല കറിവച്ചു ഷാഫിക്ക് കൊടുത്തുവെന്നൊരു മൊഴിയാണ് ഇപ്പോള്‍ കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, ഈ മൊഴി ഒരിക്കല്‍ കൂടി പരിശോധിച്ചാല്‍ വളരെയധികം ദുരൂഹത തോന്നും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിന്നു ശീലിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് മനുഷ്യമാംസം കഴിക്കാന്‍ സാധിക്കില്ല. പട്ടിയുടെയോ പാമ്പിന്റെയോ ഇറച്ചി പോലെ ആദ്യമായി കഴിക്കാന്‍ പറ്റുന്ന ഒന്നല്ല മനുഷ്യന്റെ മാംസം.
അതിന് പ്രധാന കാരണം നമ്മുടെ മാനസികാവസ്ഥ തന്നെയാണ്. ഷാഫി കരള്‍ കറി വച്ചു കൊടുക്കാന്‍ പറഞ്ഞുവെന്നതും ലൈല അങ്ങനെ ചെയ്തുവെന്നതും ഒരിക്കലും വിശ്വസനീയമായ ഒരു കാര്യമല്ല. ഷാഫി അതു ഭക്ഷിച്ചുവെങ്കില് നേരത്തേയും ഇയാള്‍ മനുഷ്യമാംസം കഴിച്ചിട്ടുണ്ടാകണം.
ആ ശീലം ഇയാള്‍ക്ക് കിട്ടണമെങ്കില്‍ നിരവധി മനുഷ്യരെ ഇയാള്‍ കൊന്ന് വേവിച്ച് തിന്നിട്ടുണ്ടാകണം. അതിന് തെളിവില്ല. അതു പോലെ തന്നെ ലൈലയെ പോലെ ഒരു സാധാരണ വീട്ടമ്മ അത് കറിവയ്ക്കാന്‍ മാത്രം മാനസിക ധൈര്യം ഉണ്ടായിരിക്കണമെന്നുമില്ല. അപ്പോള്‍ ഇത്തരമൊരു മൊഴിയിലൂടെ പ്രതികള്‍ എന്തോ മറച്ചു പിടിക്കുന്നുവെന്ന് വേണം കരുതാന്‍.
നരബലിയും നരഭോജനവും പുറമേ പറയുന്നതിലൂടെ പ്രതികള്‍ മറച്ചു പിടിച്ചിരിക്കുന്നത് അവയവ കച്ചവടമാകാമെന്ന ചിന്ത ബലപ്പെടുകയാണ്. പലരും ഈ രീതിയിലുള്ള അഭിപ്രായ പ്രകടനവുമായി ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്. അവയവമെടുത്ത ശേഷം ശരീരങ്ങള്‍ കുഴിച്ചു മൂടിയതാകാനാണ് സാധ്യത. അവയവം എടുത്തത് ഇവിടെ വച്ചാകില്ല. മറ്റെവിടേയോ വച്ച് നടത്തിയതിന് ശേഷം മൃതദേഹം ഇവിടെ കൊണ്ടു വന്ന് നുറുക്കി.
ഇനി പിടിക്കപ്പെട്ടാല്‍ കാണിച്ചു കൊടുക്കാന്‍ വേണ്ടി രക്തക്കറയും ബാക്കി വച്ച് കുഴിച്ചു മൂടി. ആന്തരികാവയവം എവിടെ എന്നു ചോദിച്ചാല്‍ കറി വച്ചു കഴിച്ചുവെന്ന ഒറ്റ മറുപടിയില്‍ തുടര്‍ ചോദ്യങ്ങളുടെ മുനയൊടിയും. രണ്ടാമതുകൊല്ലപ്പെട്ട സ്ത്രീയുടെ കരളാണ് കറി വച്ചു കഴിച്ചതായി പറയുന്നത്. അതിനും കാരണമുണ്ട്. ജീര്ണാവസ്ഥയിലായിട്ടുള്ളത് ഈ മൃതദേഹമാണ്.
ഫോറന്‍സിക് പരിശോധനയില്‍ അവയവം നഷ്ടമായത് തിരിച്ചറിയാന്‍ കഴിയും. ആറു മാസം മുന്‍പ് കൊല്ലപ്പെട്ടയാളുടെ മാംസം ജീര്‍ണിച്ച് എല്ലുകള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതു കാരണം അവയവം നഷ്ടമായിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല.
അതു കൊണ്ടാണ് രണ്ടാമത്തെ സ്ത്രീയുടെ കരളും യോനീ ഭാഗവും ഭക്ഷിച്ചുവെന്ന് പറയുന്നത്. ഇനി പ്രതികളുടെ മൊഴി കാര്യമായിട്ടെടുത്താല്‍ നരഭോജി ഷാഫിക്കെതിരേ കൂടുതല്‍ അന്വേഷണം വേണ്ടി വരും.
ഇയാള്‍ തുടര്‍ച്ചയായി മനുഷ്യമാംസം കഴിക്കുന്നയാളെങ്കില് വൈദ്യപരിശോധനയിലൂടെ അതും കണ്ടെത്താന്‍ കഴിയും. ഇനി കരള്‍ മാത്രം ഭക്ഷിക്കുന്ന പ്രത്യേകതരം നഗരഭോജിയാകുമോ ഷാഫി. എന്തായാലും നരഭോജന തിയറിയില്‍ പൊലീസ് ഉറച്ചു നിന്നാല്‍ വലിയൊരു സത്യത്തിലേക്കുള്ള വഴി അവിടെ അവസാനിക്കും.
അവയവ കച്ചവടം എന്ന് പറയുമ്ബോള്‍ എല്ലാവരുടെയും മനസില്‍ ഉയരുന്ന ഒരു സംശയം വെറുമൊരു വീട്ടില്‍ വച്ച് അവയവം മുറിച്ചെടുക്കാന്‍ കഴിയുമോ എന്നുള്ളതാണ്. ഇല്ല. പക്ഷേ, എല്ലാ സൗകര്യവുമുള്ള ഒരിടത്ത് വച്ച് അവയവമെടുത്ത ശേഷം മറവു ചെയ്യാനായി ഭഗവല്‍ സിങിന്റെ പറമ്ബിലേക്ക് കൊണ്ടു വന്നതായിക്കൂടേ?
ഭഗവല്‍ സിങിനേക്കാള്‍ ഷാഫിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ഭാര്യ ലൈലയായിരുന്നുവെന്ന് ഇവരുടെ മൊഴികളും പൊലീസിന്റെ അന്വേഷണ പുരോഗതിയും പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ലൈല ഷാഫിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയെന്ന മൊഴിയുടെ സാധുത കൂടി പരിശോധിക്കേണ്ടി വരും.
അങ്ങനെ ചെയ്തെങ്കില്‍ ഒരു പക്ഷേ, അത് സിങിനെ ഭീഷണിപ്പെടുത്തിക്കൊണ്ടാകണം. ഇവരുടെ രാസലീലയ്ക്ക് സിങ് തടസമാകാതിരിക്കാന്‍ വേണ്ടിയാകണം. സിങും ലൈലയും കൂടി തിരുമ്മാന്‍ ചെന്ന മലയാലപ്പുഴ സ്വദേശി ഷേന് സദാനന്ദ് പറയുന്നത് നിഴല്‍ പോലെ ലൈല സിങിന്റെ പിന്നാലെ നടന്നിരുന്നുവെന്നാണ്. തന്നോട് കൂടുതലയായി സംസാരിക്കാന്‍ വൈദ്യനെ ലൈല അനുവദിച്ചിരുന്നില്ലെന്നും ഷേന് പറയുന്നുണ്ട്.
ഷാഫി അവയവക്കച്ചവടം നടത്തുന്ന ഒരു വന്‍കിട റാക്കറ്റിന്റെ ചെറിയൊരു കണ്ണിമാത്രമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. അവയവം എടുത്ത ശേഷം മൃതദേഹം മറവു ചെയ്യാനുള്ള ക്വട്ടേഷന്‍ ആയിരിക്കണം ഇയാള്‍ക്ക് കിട്ടിയിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയും വരും. ആളെ സപ്ലൈ ചെയ്യുന്നതും ഇയാള്‍ തന്നെയാകണം.