‘ ഇളങ്കോ നഗര്‍ നെല്ലങ്കര’; ഗുണ്ടകളെ ഒതുക്കിയ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്; നീക്കം ചെയ്ത് പൊലീസ്

Spread the love

തൃശൂര്‍: ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചത് പൊലീസ് തന്നെ നീക്കി. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലാ്ണ് ബോര്‍ഡ് സ്ഥാപിച്ചത്. ഏതാനും ദിവസം മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസുകാരെ ആക്രമിച്ച് പൊലീസ് ജീപ്പ് തകര്‍ത്ത ഗുണ്ടാ സംഘത്തെ സിറ്റി പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയത്.

video
play-sharp-fill

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായ നെല്ലങ്കരയില്‍ ഇളങ്കോ നഗര്‍ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത്.ഈ വിവരമറിഞ്ഞ മണ്ണുത്തി പൊലീസ് രാത്രി തന്നെ ബോര്‍ഡ് എടുത്ത് മാറ്റി. കോര്‍പ്പറേഷന്റെയോ കമ്മീഷണറുടെയോ അനുമതിയില്ലാതെ ബോര്‍ഡ് സ്ഥാപിച്ചതിനാലാണ് എടുത്തുമാറ്റിയത്. ബോര്‍ഡ് നീക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ് നെല്ലങ്കരയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പുലര്‍ച്ചെ നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷത്തിനിടെ ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ പൊലീസിന് നേരെ തിരിഞ്ഞു.ആക്രമണത്തില്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. പൊലീസുകാര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ആറംഗ ഗുണ്ടാസംഘത്തെ പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ ബലപ്രയോഗത്തിലൂടെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group