video
play-sharp-fill

ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; വിദേശത്തേക്ക് കടന്നു കളഞ്ഞ മുൻ ബാങ്ക് സെക്രട്ടറി ഗോപിനാഥൻ നായർ  വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ; പിടിയിലായത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി

ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; വിദേശത്തേക്ക് കടന്നു കളഞ്ഞ മുൻ ബാങ്ക് സെക്രട്ടറി ഗോപിനാഥൻ നായർ വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ; പിടിയിലായത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി

Spread the love

പൊൻകുന്നം: ഇങ്ങുകുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വിദേശത്തേക്ക് കടന്നു കളഞ്ഞ ഒന്നാം പ്രതിയായ മുൻ ബാങ്ക് സെക്രട്ടറി വർഷങ്ങൾക്കുശേഷം അറസ്റ്റിൽ.

കാഞ്ഞിരപ്പള്ളി പനമറ്റം സ്വദേശിയായ മുളങ്കുന്നത്ത് പറമ്പിൽ ഗോപിനാഥൻ നായരാണ് അറസ്റ്റിലായത്.

കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് വഴി വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കവെ എയർപോർട്ടിൽ വെച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞ് വെച്ച് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് സെക്രട്ടറിയായിരുന്ന ഇയാൾ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. ഇയാൾ വിദേശത്ത് ഉൾപ്പെടെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ നാട്ടിലേക്ക് തിരിച്ചെത്തി മടങ്ങി പോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്

പ്രതിയെ മുവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.