play-sharp-fill
40 കിലോയിൽ കൂടുതലാണ് തൂക്കമെങ്കിൽ  മദ്രാസ് ഐ.ഐ.റ്റിയിൽ തൂങ്ങി മരിക്കാനാവില്ല ; കർശന തീരുമാനങ്ങളുമായി അധികൃതർ

40 കിലോയിൽ കൂടുതലാണ് തൂക്കമെങ്കിൽ മദ്രാസ് ഐ.ഐ.റ്റിയിൽ തൂങ്ങി മരിക്കാനാവില്ല ; കർശന തീരുമാനങ്ങളുമായി അധികൃതർ

സ്വന്തം  ലേഖിക

ചെന്നൈ: മദ്രാസ് ഐ ഐ റ്റിയിലെ ഹോസ്റ്റലുകളില്‍ ഇനി 40 കിലോയിൽ താഴെ തൂക്കമുള്ള ആർക്കും തൂങ്ങി മരിക്കാന്‍ കഴിയില്ല.കര്‍ശന തീരുമാനങ്ങളുമായി അധികൃതര്‍ രംഗത്ത്‌.

ഐഐറ്റി വിദ്യാര്‍ഥിനിയായ ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാവുമ്പോഴാണ് വിചിത്ര നിര്‍ദ്ദേശവുമായി ഐഐറ്റി രംഗത്തെത്തിയിരിക്കുന്നത്. അതില്‍ പ്രധാന നിബന്ധന വിദ്യാര്‍ഥികള്‍ക്ക് 40 കിലോയില്‍ അധികം ശരീരഭാരം വേണമെന്നാണ്. അങ്ങനെയാണ് പുതിയ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, നിര്‍ദ്ദേശത്തിന് മറ്റൊരു ഭാഗം കൂടിയുണ്ട്. അതായത്, ഹോസ്റ്റലുകളിലെ ഫാനുകളും ഹുക്കുകളും 40 കിലോയില്‍ അധികം ഭാരം താങ്ങുന്നത് ആവരുതെന്നാണ് ആ നിര്‍ദേശം. അതായത്, 40 കിലോയില്‍ താഴെ ഭാരമുള്ളവര്‍ക്ക് തൂങ്ങിമരിയ്ക്കാം, ബാക്കിയുള്ളവര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സാരം.

ഹോസ്റ്റല്‍ മുറികളിലെ ഫാനുകളും ഹുക്കുകളും ഉടനടി മാറ്റണം. അത് 40 കിലോയില്‍ അധികം ഭാരം താങ്ങുന്നതും ആവരുത്. ഡിസംബര്‍ 20 നകം നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ഹോസ്റ്റലുകളുടെ ചുമതലയുള്ളവര്‍ക്ക് ഇ-മെയില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജാതി, മത വിവേചനങ്ങള്‍, ഇത്തരം വേര്‍തിരിവിലൂടെ വിദ്യാര്‍ത്ഥികള്‍ അനുഭവിയ്ക്കുന്ന മാനസിക പ്രയാസങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി ഇങ്ങനെ നിരവധി ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നടപടി.