പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ മൊബൈൽ ഫോൺ വച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ

പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ മൊബൈൽ ഫോൺ വച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമം ; ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചെന്നൈ: കോളജിൽ പെൺകുട്ടികളുടെ ടോയ്‌ലെറ്റിൽ വച്ച് മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമം. ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ പൊലീസ് പിടിയിൽ. ഐ.ഐ.ടി കാമ്പസിൽ വച്ച് വീഡിയോ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എയറോസ്‌പേസ് എൻജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജിയാണ് പൊലീസ് പിടിയിലായത്.

ഐഐടി കാമ്പസിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഗവേഷക വിദ്യാർഥിനി ടോയ്‌ലെറ്റിൽ കയറിയപ്പോഴാണ് അധ്യാപകൻ വീഡിയോ പകർത്താൻ ശ്രമിച്ചത്. ടോയ്‌ലെറ്റിനുള്‌ളിൽ കയറിയ വിദ്യാർത്ഥിനി ജനലിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് കണ്ടു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോൾ വീഡിയോ കാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്ന വിധത്തിലായിരുന്നു വച്ചിരുന്നത്.വിദ്യാർഥിനി ഉടൻതന്നെ ബഹളം നിലവിളിക്കുകയും സമീപത്തെ പുരുഷന്മാരുടെ ടോയ്‌ലെറ്റിലുണ്ടായിരുന്നവരെ പൂട്ടിയിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിനി ബഹളം വച്ചതിനെത്തുടർന്ന് കാമ്പസിലെ സുരക്ഷാ ജീവനക്കാരെത്തി പുരുഷന്മാരുടെ ടോയലെറ്റ് തുറന്ന് അവിടെയുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ് ഫോൺ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജിയടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.