
ഐ എച്ച് ആർ ഡി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15
സ്വന്തം ലേഖിക
മലപ്പുറം : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എട്ടു മോഡൽ പോളിടെക്നിക് കോളജുകളിൽ 2019-20 അധ്യയനവർഷത്തിലെ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. ജൂൺ 15 വൈകീട്ട് നാലു വരെ അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മറ്റ് അനുബന്ധങ്ങൾ സഹിതം ജൂൺ 17 ന് അഞ്ചിന് മുമ്പായി പ്രവേശനം ആഗ്രഹിക്കുന്ന കോളജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.
Third Eye News Live
0