
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തൊഴിലധിഷ്ഠിത പിജിഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖിക
കല്ലൂപ്പാറ: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജിഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ്സൈറ്റ് www.ihrd.ac.in ല്‍ നിന്നോ കോളജ് വെബ്സൈറ്റ് www.cek.ac.in.ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 9447402630, 0469 2677890, 2678983, 8547005034.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗജന്യ മത്സര പരീക്ഷാ പരിശീലനം
വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിവരുന്ന ഒരു മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 22നകം രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2222745.