
മുഖ്യമന്ത്രിയുടെ ഓഫീസിൽ ‘അസാധാരണമായ ഭരണഘടനാ അതോറിറ്റി’ പ്രവർത്തിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചാല്‍ ഐജി ലക്ഷ്മണിനെ സര്‍ക്കാര്‍ വെറുതേ വിടുമോ? ; കഴിഞ്ഞ ദിവസം മുതല്‍ ഐപിഎസ് കേന്ദ്രങ്ങളില്‍ അടക്കം ഉയര്‍ന്നു കേള്‍ക്കുന്നത് ഈ ചോദ്യം ; കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹര്‍ജിക്ക് മാനങ്ങളേറെയെന്നും കണക്കൂട്ടല്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച് സിഎംഒയിൽ ‘അസാധാരണമായ ഭരണഘടനാപരമായ അധികാരം’ പ്രവർത്തിക്കുന്നുവെന്ന് ഐജി ലക്ഷ്മൺ അവകാശപ്പെട്ടിരുന്നു.
468 (വഞ്ചനയ്ക്ക് വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് റെക്കോർഡോ ഉപയോഗിച്ച്), 420 (വഞ്ചനയും സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറ്റം ചെയ്യലും), 120 ബി (ക്രിമിനൽ ഗൂഢാലോചനയുടെ ശിക്ഷ) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ് ലക്ഷ്മണിനെതിരെ ചുമത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്‌ഐആറിലെ ആരോപണങ്ങൾ തനിക്കെതിരെയുള്ള കുറ്റമല്ലെന്ന് ഐജി തന്റെ ഹർജിയിൽ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് എന്തു സംഭവിച്ചു എന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയായി നമ്മുടെ മുന്നിലുണ്ട്.
പി വിജയൻ ഐപിഎസിനെതിരെയാണ് ഏറ്റവും ഒടുവിലായി പ്രതികാര നടപടിയില്‍ പെട്ട് കുടുങ്ങിയിരിക്കുന്നത്. ഇതിന് മുൻ ഡിജിപി ജേക്കബ് തോമസിനെ അടക്കം സര്‍ക്കാര്‍ പിന്നാലെ നടന്ന് വേട്ടായാടി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചാല്‍ ഐജി ലക്ഷ്മണിനെ സര്‍ക്കാര്‍ വെറുതേ വിടുമോ? ഈ ചോദ്യമാണ് കഴിഞ്ഞ ദിവസം മുതല്‍ ഐപിഎസ് കേന്ദ്രങ്ങളില്‍ അടക്കം ഉയര്‍ന്നു കേള്‍ക്കുന്നത്.
മുൻപ് പ്രതിപക്ഷ നേതാവ് അടക്കം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും ഇത് അതിലും വലിയ ആരോപണമായി മാറുകയാണ്. ഹൈക്കോടതി മുമ്പാകെ നല്‍കിയ ഹര്‍ജിയിലെ ആരോപത്തിന് പിന്നാലെ ഐജിക്കെതിരെ നടപടിക്ക് നീക്കം ശക്തമാണ്.
സര്‍വ്വീസിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
ഈ അധികാരകേന്ദ്രം സാമ്ബത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഈ ആരോപണം അതീവ ഗുരുതരമായി തന്നെ കണക്കാക്കും.
മോൻസൻ മാവുങ്കല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ഐജിയുടെ വിടുതല്‍ ഹര്‍ജിയിലെ ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രതിയുടെ ആരോപണത്തിനപ്പുറം ഐജിയുടെ ഹര്‍ജിക്ക് മാനങ്ങളുണ്ട്.
മുൻപ് സ്വര്‍ണക്കടത്തു കേസിലെ ആരോപണങ്ങള്‍ എത്തിപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കായിരുന്നു. പിന്നാലെയാണ് ഇത് വൻ വിവാദമായി മാറിയതും. അതുകൊണ്ട് തന്നെ ലക്ഷ്മണിന്റെ ആരോപണങ്ങളില്‍ കരുതലോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.
ലക്ഷ്മണനെതിരെ കൂടുതല്‍ നടപടികള്‍ക്കാണ് ആഭ്യന്തരവകുപ്പ് നീക്കം. കേസിന്റെ ഭാഗമായി നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും. ജാമ്യം കൊടുക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ലക്ഷമണനെ വിട്ടയച്ചത്.
പക്ഷെ സര്‍വ്വീസിലിരിക്കെ ക്രിമിനല്‍ കേസില്‍ അറസ്റ്റുണ്ടായാല്‍ സസ്‌പെൻഡ് ചെയ്യാൻ സാധ്യതയേറെയാണ്. ഒപ്പം ലക്ഷ്മണൻ ഉള്‍പ്പെട്ട മറ്റ് ആരോപണങ്ങളില്‍ ഉടൻ വിശദമായ അന്വേഷണം നടത്തി കേസെടുക്കാനും നീക്കങ്ങളുണ്ട്.
അതേ സമയം, മോൻസൻ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കിയതിന് പിന്നാലെയായിരുന്ന ലക്ഷ്ണമണനെ പ്രതിയാക്കിയത്. മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടുമില്ല.
തന്നെ ബോധപൂര്‍വ്വം പ്രതിയാക്കിയെന്ന ആരോപണം ഉയര്‍ത്തുന്ന കെ. സുധാകരനും പിടിവള്ളിയാണ് ഐജിയുടെ ആരോപണം. കേസുകളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെടുന്നുവെന്ന ആരോപണം നിരന്തരമായി പ്രതിപക്ഷവും ഉയര്‍ത്തുന്നതാണ്. ആരോപണത്തിനപ്പുറം ഐ ജി ‘ഇടപെടലില്‍’ എന്തെങ്കിലു തെളിവ് നിരത്തുമോ എന്നുള്ളതും നിര്‍ണ്ണായകം.
പൊലീസ് ട്രെയിനിങ് വിഭാഗം ഐജിയാണ് നിലവില്‍ ലക്ഷ്ണ്‍. ഹൈക്കോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാൻ നല്‍കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അഥോറിറ്റിയാണ്. മോൻസണ്‍ കേസില്‍ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തിരശീലയ്ക്ക് പിന്നില്‍ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ഹര്‍ജിയില്‍ ഐജി ആരോപിച്ചിരുന്നു.
ആദ്യം കിട്ടിയ പരാതിയില്‍ ഐജിയുടെ പേരുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അസാധാരണ അധികാരങ്ങളുള്ള ഭരണഘടനാ അഥോറിറ്റിയുണ്ട്. ഈ വ്യക്തി പല സാമ്ബത്തിക ഇടപാടുകളിലും ഇടനിലക്കാരനും ആര്‍ബിറ്റേറ്ററുമാകുന്നു.
ബഹുമാനപ്പെട്ട കോടതി ആര്‍ബിറ്റേഷന് വിടുന്ന കേസുകള്‍ പോലും ഇവിടെ പരിഹരിക്കപ്പെടുന്നു. അദൃശ്യമായ ഈ കൈകളും അസാധാരണ ഭരണഘടനാ ബുദ്ധിയുമാണ് തന്റെ കേസിന് പിന്നിലെന്നാണ് ഐജി ലക്ഷ്മണയുടെ ആരോപണം. പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥാനാണ് ഇത് പറയുന്നത് എന്നതാണ് ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത്.
എന്നാല്‍ ആരാണ് ഈ അഥോറിറ്റിയെന്ന് ഹര്‍ജിയില്‍ പറയുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ലക്ഷ്മണിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ പരാതിക്കാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലോ മൊഴിയിലോ തന്റെ പേരു പറയുന്നില്ല. എന്നിട്ടും തന്നെ പ്രതി ചേര്‍ത്തത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയ രാഘവൻ സര്‍ക്കാരിന്റെ നിലപാടു തേടി. ഹര്‍ജി ഓഗസ്റ്റ് 18 നു വീണ്ടും പരിഗണിക്കും. കെ.പി. സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍ എന്നിവരെ കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്. നേരത്തെ ഈ കേസില്‍ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ സുധാകരനു ലഭിച്ചതിനു സമാനമായ ഇടക്കാല ജാമ്യമാണു ലക്ഷ്മണിനും ലഭിച്ചിട്ടുള്ളത്.
“ആ അദൃശ്യ കൈകളും ഭരണഘടനാ വിരുദ്ധ തലച്ചോറും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു,” അദ്ദേഹം തന്റെ അപേക്ഷയിൽ പറഞ്ഞു. എന്നാൽ ലക്ഷ്മൺ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ലക്ഷ്മണന് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ സർവീസിൽ തിരിച്ചെടുത്തു. 2021 സെപ്തംബർ 23 ന് 10 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ 2021 സെപ്തംബർ 23 നാണ് മാവുങ്കലിനെതിരെ കേസെടുത്തത്.
എഫ്‌ഐആറിലെ ആരോപണങ്ങൾ തനിക്കെതിരെയുള്ള കുറ്റമല്ലെന്ന് ഐജി തന്റെ ഹർജിയിൽ പറഞ്ഞു. സാക്ഷികളുടെ മൊഴിയിലോ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലോ തനിക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.