മോൻസൻ മാവുങ്കൽ കേസ്;  ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു; പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

മോൻസൻ മാവുങ്കൽ കേസ്; ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനപരിശോധിക്കുന്നു; പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖിക

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പുനപരിശോധിക്കുന്നു.

ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിനാണ്
ഐജിയെ സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേര്‍ക്കാന്‍ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പുന: പരിശോധിക്കുന്നത്.

2021 നവംബര്‍ 10 നാണ് ഐജിയെ സസ്പെന്‍ഡ് ചെയ്തത്. ഐജിയുടെ സസ്പെന്‍ഷന്‍ പുന:പരിശോധന ഉത്തരവിലും അബന്ധങ്ങള്‍ ഉണ്ട്. ഗോകുലത്ത് ലക്ഷമണ്‍ ഐഎഫ്എസ് എന്നാണ് ഉത്തരവിലുള്ളത്.
ഉത്തരവിന്റെ പകര്‍പ്പ് വച്ചിരിക്കുന്നത് കേന്ദ്ര പരിസ്ഥിതി – വനം മന്ത്രാലയത്തിനാണ്.