അനുമോളുടെ കൈപിടിച്ചുയര്‍ത്തി മോഹന്‍ലാല്‍;ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ വിജയി; അനീഷ് ഫസ്റ്റ് റണ്ണറപ്പായി;ഷാനവാസിന് മൂന്നാം സ്ഥാനം; വര്‍ണാഭമായ ചടങ്ങില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു

Spread the love

ബിഗ്ബോസ് സീസൺ ഏഴിൽ അവസാന അഞ്ചുപേരിൽ നിന്ന് വിജയിയായി മോഹൻലാൽ ഒരാളെ പ്രഖ്യാപിച്ചു. വോട്ടുകൾ മാറി മറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ അനുമോളുടെ കൈ പിടിച്ചുയർത്തിയാണ് മോഹൻലാൽ ബിഗ്ബോസ് വിന്നറെ പ്രഖ്യാപിച്ചത്.

video
play-sharp-fill

ഇത് രണ്ടാം തവണയാണ് ഒരു വനിത ബിഗ്ബോസ് മലയാളം സീസണിൽ വിജയിയാകുന്നത്. നേരത്തെ ബിഗ് ബോസ് സീസൺ 4ൽ ദീൽഷ പ്രസന്നനായിരുന്നു വിജയി.

ഇത്തവണത്തെ ഫൈനൽ ടോപ്പ് ഫൈവിൽ അനുമോൾ,​ അനീഷ്,​ ഷാനവാസ്,​. നെവിൻ,​ അക്ബർ എന്നിവരാണ് എത്തിയത്. ഒരേയൊരു വനിത മാത്രമാണ് ടോപ്പ് ഫൈവിൽ ഉണ്ടായിരുന്നത്. ഇവരിൽ അക്ബറായിരുന്നു ആദ്യം പുറത്തായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന യഥാക്രമം നെവിൻ,​ ഷാനവാസ് എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ്ബോസ് വീട്ടിലെത്തിയ മോഹൻലാൽ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. പിന്നാലെയാണ് അനുമോളെ വിജയിയായി പ്രഖ്യാപിച്ചത്. അനീഷ് റണ്ണറപ്പായി.

ഓഗസ്റ്റ് 3നാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസണ്‍ തുടങ്ങിയത്. ഏഴിന്റെ പണിയെന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ അക്ഷരാര്‍ത്ഥത്തില്‍ അതുതന്നെയായിരുന്നു. ഓരോ ദിവസവും പലതരം പണികള്‍ക്കിടയില്‍ വൈല്‍ഡ് കാര്‍ഡ് അടക്കം 25 മത്സരാര്‍ത്ഥികളും പടപൊരുതി.

ഓരോ ആഴ്ചയിലും നോവുകള്‍ സമ്മാനിച്ച് ഒന്നും രണ്ടും പേര്‍ ഫിനാലെ കാണാതെ ബിഗ് ബോസിന്റെ പടിയിറങ്ങി. അങ്ങനെ എവിക്ടായി എവിക്ടായി അവസാനം 5 മത്സരാര്‍ത്ഥികള്‍ അവശേഷിച്ചു. ഇവരില്‍ നിന്നാണ് അനുമോള്‍ വിജയിയായത്.

അനുമോള്‍, അനീഷ്, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിന്‍, ഷാനവാസ്, എന്നിവരും പുറത്തായി.

പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹന്‍ലാല്‍ ഗ്രാന്‍ഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.

ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസിന് വീണ്ടും ഒരു വനിതാ വിജയി.

വര്‍ണാഭമായ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്.