സെൻസര്‍ എക്‌സംപ്ഷൻ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഫലസ്തീൻ പ്രമേയം അടക്കം 19 ചിത്രങ്ങളുടെ പ്രദര്‍ശനം മുടങ്ങി

Spread the love

തിരുവനന്തപുരം: ഐഎഫ്‌എഫ്‌കെയില്‍ 19 സിനിമകള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ല.

video
play-sharp-fill

സെൻസർ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദർശനം മുടങ്ങിയത്. ഫലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്.

ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംപ്ഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നല്‍കേണ്ടത്. 19 സിനിമകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദർശനം നടത്താൻ സാധിക്കാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലസ്തീൻ പാക്കേജിലെ നാല് ചിത്രങ്ങളും അനുമതി ലഭിക്കാത്തവയില്‍ ഉള്‍പ്പെടും. ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന് എം.എ ബേബി പ്രതികരിച്ചു.