
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയുടെ മുപ്പതാമത് പതിപ്പിന് ഇന്ന് തുടക്കമാകും.
വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ഉദ്ഘാടന വേദിയിലെ വിശിഷ്ടാതിഥികളാകും.
ചടങ്ങില്‍ വെച്ച്, കനേഡിയൻ സംവിധായികയായ കെല്ലി ഫൈഫ് മാർഷലിന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനത്തിന് പിന്നാലെ, പലസ്തീൻ ജനതയുടെ ചെറുത്തുനില്‍പ്പിന്റെയും ചരിത്രപരമായ മുഹൂർത്തങ്ങളുടെയും നേർചിത്രമായ ‘പലസ്തീൻ 36’ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും. എട്ട് ദിവസം നീളുന്ന ഈ ചലച്ചിത്ര മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 സിനിമകളാണ് പ്രദർശനത്തിനെത്തുക.



