video
play-sharp-fill

Tuesday, May 20, 2025
HomeMainഐഎഫ്എഫ്കെ വേദിയിലെ സംഘര്‍ഷം; കലാപശ്രമത്തിന് കേസെടുത്തു; ചുമത്തിയിരിക്കുന്നത് അന്യായമായി സംഘം ചേര്‍ന്നതടക്കമുള്ള വകുപ്പുകൾ; പൊലീസില്‍...

ഐഎഫ്എഫ്കെ വേദിയിലെ സംഘര്‍ഷം; കലാപശ്രമത്തിന് കേസെടുത്തു; ചുമത്തിയിരിക്കുന്നത് അന്യായമായി സംഘം ചേര്‍ന്നതടക്കമുള്ള വകുപ്പുകൾ; പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് രഞ്ജിത്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയില്‍ ‘നന്‍പകല്‍ നേരത്തെ മയക്കമെന്ന’ സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു.

തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍ (25) തൃശൂര്‍ പാവറട്ടി സ്വദേശിനി നിഹാരിക (21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീന്‍ (25) എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യായമായി സംഘം ചേര്‍ന്നതടക്കമുള്ള വകുപ്പുകളാണ് മ്യൂസിയം പൊലീസ് ചുമത്തിയിരിക്കുന്നത്. ഡെലിഗേറ്റ് പാസോ മതിയായ രേഖകളോ ഇല്ലാതെയാണ് തീയേറ്ററിലെ ഓഫീസിനകത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

അതേസമയം, പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

ടാഗോര്‍ തീയേറ്ററില്‍ റിസര്‍വ് ചെയ്തിട്ടും ചിത്രം കാണാനാകാത്തതിനെത്തുടര്‍ന്നായിരുന്നു ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments